വിജയ്‌യുടെ " The Goat " പക്കാ കൊമേഴ്സ്യൽ എൻ്റെർടെയ്നർ .



Director: 

Venkat Prabhu .


Genre :

Science Fiction Action Thriller .


Platform :  

Theatre .


Language : 

Tamil 


Time :

179minutes 39 Seconds .


Rating : 

3.5 / 5


Saleeem P. Chacko 

CpK DesK .


വിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം " The Greatest All Time - Goat "വിവിധ ഭാഷകളിൽ തിയേറ്ററുകളിൽ എത്തി. തമിഴ് സിനിമയുടെ ക്യാപ്റ്റൻ വിജയകാന്തിന് ട്രിബ്യൂട്ടുമായാണ് സിനിമയുടെ തുടക്കം .


എം.എസ് ഗാന്ധി , സുനിൽ ത്യാഗരാജൻ ,കല്യാണസുന്ദരം,അജയ് എന്നിവരടങ്ങുന്ന പ്രത്യേക തീവ്രവാദ വിരുദ്ധസ്വക്വാഡ് (SATS) രാജ്യ ദ്രോഹ കുറ്റം ചുമത്തി ഒളിവിലായിരുന്ന അവരുടെ മുൻമേധാവി രാജീവ് മേനോനെ തടഞ്ഞു . അവർ രാജീവ് മേനോനിൽ നിന്ന്  യുറേനിയം വീണ്ടെടുക്കുകയും അവൻ കയറിയ ട്രെയിൻ നശിപ്പിക്കുകയും ചെയ്യുന്നു. രാജീവ് മേനോൻ ഉൾപ്പെടെ എല്ലാവരും മരിച്ചുവെന്ന് അവർ വിശ്വസിക്കുന്നു. ഡൽഹിയിൽ തിരിച്ചെത്തിയ സംഘം ഒരുടൂറിസംകമ്പനിയുടെജീവനക്കാരായി ജീവിക്കുന്നു. അവരുടെ യഥാർത്ഥ ജോലികൾ മറച്ച് വെയ്ക്കുന്നു. എം. എസ് ഗാന്ധിയുടെ ഗർഭിണിയായി  ഭാര്യ അനസൂയ അവരുടെ അഞ്ച് വയസ്സുള്ള മകൻ ജീവനോടെപ്പം താമസിക്കുന്നു.


ബാങ്കോങ്കിൽ പുതിയ ദൗത്യം ഏൽപ്പിക്കപ്പെടുമ്പോൾഅനസൂയയെയും മകൻ ജീവനെയും ഗാന്ധി കൊണ്ട് പോകുന്നു. ദൗത്യം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ ഗാന്ധിയും കുടുംബവും ആക്രമിക്കപ്പെടുന്നു. ജീവൻ അപ്രത്യക്ഷമാകുന്നു. ജീവൻ്റേത് വിശ്വസിക്കുന്ന കത്തികരിഞ്ഞ മൃതദേഹം പോലിസ് കണ്ടെത്തുന്നു. അനസൂയ പെൺകുഞ്ഞിന് ജന്മം നൽകുന്നു . ഗാന്ധിയും അനസൂയയും തമ്മിൽ വേർപിരിഞ്ഞ് താമസിക്കുന്നു. ഗാന്ധി സ്ക്വാഡ് വിട്ട് ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഓഫീസറായി ജോലി നോക്കുന്നു . ഇതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


വിജയ് ( SATS ഉദ്യോഗസ്ഥൻ എം.എസ് ഗാന്ധി & ജീവൻ ) , പ്രശാന്ത് ( സുനിൽ ത്യാഗരാജൻ) , പ്രഭുദേവ ( കല്യാണ സുന്ദരം) , അജ്മൽ അമീർ ( അജയ് ) , മോഹൻ ( രാജീവ് മേനോൻ ) , ജയറാം ( നസീർ )  , അനുസൂയ ( സ്നേഹ ) , ലൈല ( സുനിലെ ഭാര്യ ) , മീനാക്ഷി ചൗധരി ( ശ്രീനിധി ത്യാഗരാജൻ) , വൈഭവ് ( ഷാ) , യോഗി ബാബു ( ഡയമണ്ട് ബാബു ) , സുബു പഞ്ചു ( രാജേന്ദ്രൻ ) ,  വിടിവി ഗണേഷ് ( രാഘവൻ ) , പ്രേംഗി അമരൻ ( സീനു ) , യുഗേന്ദ്രൻ ( അബ്ദുൾ ) , പാർവ്വതി നായർ(Satsഓഫീസർ)എന്നിവരോടെപ്പം  ആകാശ് , കോമൾ ശർമ്മ , അബുക്ത മണികണ്ഠൻ , അഞ്ജന കീർത്തി , ദിലീപൻ , ടി. ശിവ , ഇർഫാൻ സൈനി , കനിഹ എന്നിവരും അഭിനയിക്കുന്നു . റോ ഓഫീസറായി വൈ.ജി മഹേന്ദ്രൻ , തൃഷ കൃഷ്ണൻ , ശിവ കാർത്തികേയൻ , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് വിജയകാന്തും അതിഥി വേഷത്തിൽ അഭിനയിക്കുന്നു.


ആക്ഷൻ മൂഡിൽ ഒരുക്കിയ ഈ ചിത്രം എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ്. അഘോരം, കൽപാത്തി എസ്. ഗണേഷ്, കൽപാത്തി എസ്. സുരേഷ് എന്നിവർചേർന്നാണ്നിർമ്മിച്ചിരിക്കുന്നത്. ശ്രീഗോകുലം മൂവിസാണ് കേരളത്തിലെ തിയേറ്ററുകളിൽ ഈ ചിത്രം എത്തിച്ചിരിക്കുന്നത് .


ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, സംഗീതം- യുവാൻ ശങ്കർ രാജ, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻഎക്സിക്യൂട്ടീവ്എം.സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


ചെന്നൈ 600028 (2007 ) , ഗോവ (2010 ) , മങ്കാത്ത ( 2011 ) , മാനാട് ( 2021 ) തുടങ്ങിയ ഹിറ്റുകൾ സംവിധാനം ചെയ്തത് വെങ്കട്ട് പ്രഭുവാണ് .


ഇതൊരു വാണിജ്യ സിനിമയാണ് . വിജയ് അച്ഛൻ്റെയും മകൻ്റെയും റോളിൽ അഭിനയിക്കുന്നു . രണ്ട് റോളിലും മികച്ചഅഭിനയംകാഴ്ചവെച്ചു . പ്രശാന്ത് , പ്രഭുദേവ അജ്മൽ അമീർ , മോഹൻ , ജയറാം എന്നിവരും ശ്രദ്ധിക്കപ്പെട്ടു. ഡീ - എജിംഗ് ടെക്നോളജിഉപയോഗിച്ച് യുവത്വം സൃഷ്ടിച്ച മകൻ്റെ വേഷം ചില രംഗങ്ങളിൽ ആരോജകം ആയിരുന്നു . ചേസ് സീനുകളും , ആക്ഷൻ സീനുകളും തനിയാവർത്തനങ്ങളാണ് . ഛായാഗ്രഹണം മികവുറ്റതായി .വെങ്കട്ട് പ്രഭുവിൻ്റെ ഈ സിനിമ വിൽ സ്മത്തിൻ്റെ " ജെമിനിമാൻ " സ്വാധീനിച്ചതായി തോന്നുന്നു .


വിജയ്രാഷ്ട്രീയത്തിൽഇറങ്ങുന്നതിൻ്റെ ഭാഗമായി  ചില മാസ് ഡയലോഗുകളും സിനിമയിൽ ഉണ്ട്.  " ഗാന്ധി : ഫാദർ ഓഫ് ദി നാഷൻ " എന്ന് പലവട്ടം സിനിമയിൽ പറയുന്നുമുണ്ട്. " പാർട്ടി തുടങ്ങി - ക്യാബെയിൻ തുറന്നു - നൻപൻമാർ കൂടെയുണ്ട് " എന്നും ഡയലോഗ് ഉണ്ട്.  വെങ്കട്പ്രഭു പറയുന്നത് " ഞാൻ പറയുമ്പോൾ പടം തീരും " എന്നാണ് അവസാന പ്രഖ്യാപനം .

No comments:

Powered by Blogger.