സുകുമാരക്കുറുപ്പും കൂട്ടരും ഓണം ആഘോഷിക്കാൻ എത്തുന്നു. " GANGS OF സുകുമാരകുറുപ്പ് " സെപ്റ്റംബർ 13ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.


 


സുകുമാരക്കുറുപ്പും കൂട്ടരും ഓണം ആഘോഷിക്കാൻ എത്തുന്നു. " GANGS OF  സുകുമാരകുറുപ്പ് "  സെപ്റ്റംബർ 13ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.


https://youtu.be/gdzOJsffYMA?si=m1LRls8EcMTCroSF


പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് .ഫൈനൽസ്, രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്നു.


സംവിധായകൻ ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകന്‍ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ഈ സിനിമയിൽ അബു സലിം, ജോണി ആന്റണി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ടിനി ടോം, ശ്രീജിത്ത് രവി, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, ഡോ. രജിത്കുമാർ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങൾ ഉണ്ട്. 


വി.ആർ.ബാലഗോപാൽ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. ക്യാമറ രജീഷ് രാമൻ, എഡിറ്റിംഗ് സുജിത്ത് സഹദേവ്, പ്രോജക്ട് ഡിസൈനർ എസ് മുരുകൻ.പി ആർ ഒ. എം കെ ഷെജിൻ.


സലിം പി.ചാക്കോ .

No comments:

Powered by Blogger.