എൻ.ടി രാമറാവു ജൂനിയർ നായകനാകുന്ന Devara : Part 1 " സെപ്റ്റംബർ 27ന് തിയേറ്ററുകളിൽ എത്തും .



കൊരട്ടാല ശിവ രചനയും സംവിധാനവും നിർവ്വഹിച്ച്  എൻ.ടി രാമറാവു ജൂനിയർ നായകനാകുന്ന  Devara : Part 1 "  സെപ്റ്റംബർ 27ന് തിയേറ്ററുകളിൽ എത്തും .


സെയ്ഫ് അലി ഖാൻ , ജാൻവി കപൂർ , ശ്രുതി മാറാത്തെ , പ്രകാശ് രാജ് , ശ്രീകാന്ത് , ഷൈൻ ടോം ചാക്കോ , നരേൻ , കലൈയരശൻ , മുരളി ശർമ്മ , അജയ്  , അഭിമന്യു സിംഗ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


300 കോടി മുതൽ മുടക്കിൽ യുവസുധ ആർട്സും , എൻ.ടി.ആർ ആർട്ട്സും ചേർന്ന് നിമ്മിക്കുന്ന ഈ  ചിത്രം ആക്ഷൻ ഡ്രാമ ചിത്രമാണിത് .


ആർ. രത്നവേലു  ഛായാഗ്രഹണവും , എ . ശ്രീകർപ്രസാദ് എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും നിർവ്വഹിക്കുന്നു. സുധാകർ മിക്കിളിനേനി , കൊസരാജു ,ഹരികൃഷ്ണ എന്നിവരാണ് നിർമ്മാണം . 178 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം .ചിത്രത്തിൻ്റെ ഡിജിറ്റൽ വിതരണാവകാശം നെറ്റ്ഫ്ലിക്സ് 155 കോടി  രൂപയ്ക്ക് സ്വന്തമാക്കി .



തെലുങ്കിനു പുറമെ , ഹിന്ദി , തമിഴ് , കന്നഡ ,മലയാളം എന്നി ഭാഷകളിൽ  എൻ.ടി രാമറാവു ജൂനിയർ നായകനാകുന്ന Devara : Part 1 " സെപ്റ്റംബർ 27ന് തിയേറ്ററുകളിൽ എത്തും .


സലിം പി. ചാക്കോ .

No comments:

Powered by Blogger.