ഇടുക്കി ജില്ലയിലെ കായിക പാരമ്പര്യത്തെ വിളിച്ച് അറിയിക്കുന്ന സിനിമയാണ് " കപ്പ് " .
Director:
Sanju V . Samuel
Genre :
Sports Drama
Platform :
Theatre.
Language :
Malayalam
Time :
146 Minutes 1 Seconds.
Rating :
3.75 / 5
Saleem P. Chacko
CpK DesK .
ഇടുക്കി ജില്ല ബാഡ്മിൻൺ ചാമ്പ്യൻഷിപ്പ് മെഡൽ സ്വപ്നം കാണുന്ന ഇടുക്കി വെള്ളതൂവൽ ഗ്രാമത്തിലെ ബാഡ്മിൻ്റൺ താരം കണ്ണൻ എന്ന നിതിൻ ബാബുവിൻ്റെ കഥ പറയുന്ന ചിത്രമാണ് " കപ്പ് Love all play " . ഈ ചിത്രം സഞ്ജു വി. സാമുവൽ സംവിധാനം ചെയ്യുന്നു .
വളർന്ന് വരുന്ന ബാഡ്മിൻ്റൺ കളിക്കാരനാണ് നിതിൻ ബാബു ( മാത്യൂ തോമസ് ). കായിക സൗകര്യങ്ങൾ ഇല്ലാത്ത ഗ്രാമത്തിൽ പ്പെട്ടവനാണ് നിതിൻ . സാമ്പത്തിക സ്ഥിതിയും കാര്യക്ഷമമല്ല. ബാഡ്മിൻ്റൺ എന്ന കളി ഇഷ്ടപ്പെടുന്ന ഒരു നാടിൻ്റെ കഥ കൂടിയാണിത് .
മാത്യൂ തോമസ്, ബേസിൽ ജോസഫ് , ഗുരു സോമസുന്ദരം , നമിത പ്രമോദ് , അനിഖ സുരേന്ദ്രൻ , കാത്തിക് വിഷ്ണു , റിയ ഷിബു ,ആനന്ദ് റോഷൻ , ജൂഡ് ആന്തണി ജോസഫ് , മൃണാളിനി സൂസൻ ജോർജ്ജ് , അൽത്താഫ് മനാഫ് , ചെമ്പിൽ അശോകൻ , സന്തോഷ് കീഴാറ്റൂർ , തുഷാര പിള്ള , വിനോദ് തോമസ് , നന്ദിനി ഗോപാല കൃഷ്ണൻ രഞ്ജിത്ത് രാജൻ , നന്ദു പൊതുവാൾ , ജൂനിസ് , മൃദുൽ സുരേഷ് , ആൾവിൻ ജോൺ ആൻ്റണി, ആനന്ദിതാ മനു , ശിവാനി സായാ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
ഡെൻസൺ ഡ്യൂറാം അഖിലേഷ് ലതാരാജ് , സഞ്ജു വി. സാമുവേൽ എന്നിവർ രചനയും, ഷാൻ റഹ്മാൻ സംഗീതവും , നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണവും, റെക്സൺ ജോസഫ് എഡിറ്റിംഗും , ജോസഫ് നെല്ലിക്കൽ കലാ സംവിധാനവും നിർവ്വഹിക്കുന്നു .ആൽവിൻ ആൻ്റണി , ആഞ്ജലീനാ മേരി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .
പതിനാറുകാരൻ കണ്ണനായി മാത്യൂ തോമസും തിളങ്ങി.പപ്പടം ബാബുമായി ഗുരുസോമസുന്ദരംമികച്ചഅഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത് . അന്തരിച്ച പ്രിയ സംവിധായകൻ സിദ്ദിഖ് അതിഥി താരമായും എത്തുന്നുണ്ട്. ഇടുക്കി ജില്ലയിലെ കായിക പാരമ്പര്യത്തെ വിളിച്ച് അറിയിക്കുന്ന സിനിമയാണിത് . കായികതാരങ്ങളൾക്കായി നില കൊള്ളുന്നവരുടെയും കഥ കൂടിയാണ് " കപ്പ് " .
No comments: