പക്കാ കളർഫുൾ ഫാമിലി എന്റെർറ്റൈനെർ "പേട്ടറാപ്പ്" ന്റെ ട്രെയ്ലർ റിലീസായി


 


പക്കാ കളർഫുൾ ഫാമിലി എന്റെർറ്റൈനെർ "പേട്ടറാപ്പ്" ന്റെ ട്രെയ്ലർ റിലീസായി 


https://youtu.be/KRgRu9WIR_s



അടിക്കടി, പാട്ടിന് പാട്ട്, ഡാൻസിന് ഡാൻസുമായി കളർഫുൾ ഫാമിലി എന്റർടൈനർ ആയി ഒരുങ്ങിയ ചിത്രം പേട്ടറാപ്പിന്റെ ട്രയ്ലർ റിലീസായി.  പ്രഭുദേവയും വേദികയും സണ്ണി ലിയോണുംകേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം ഈ മാസം 27ന് തിയേറ്ററുകളിലേക്കെത്തും. റിലീസിനു മുന്നേ കേരളത്തിലും വമ്പൻ പ്രൊമോഷൻ പരിപാടികളുമായി പേട്ടറാപ്പ് ടീം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. ചിത്രത്തിൽ ഇതുവരെ റിലീസായ ഗാനങ്ങൾ ഒക്കെ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. മലയാള സിനിമകളുടെ  സംവിധായകൻ എസ്. ജെ. സിനു തമിഴിൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പേട്ടറാപ്പ്.ബ്ലൂ  ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് നിർമിക്കുന്നത്. 


പേട്ടറാപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനിലാണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ : ആനന്ദ് .എസ്, ശശികുമാർ.എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട്: ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കിക്രിയേറ്റീവ് സപ്പോർട്ട്: സഞ്ജയ് ഗസൽ, കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സായ്സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് : പ്രദീപ് മേനോൻ, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

No comments:

Powered by Blogger.