അറക്കൽ മാധവനുണ്ണിയുടെ പുതിയ ലുക്കുമായി." വല്യേട്ടൻ്റെ " പുതിയ പോസ്റ്റർ .


അറക്കൽ മാധവനുണ്ണിയുടെ പുതിയ ലുക്കുമായി." വല്യേട്ടൻ്റെ " പുതിയ പോസ്റ്റർ .4k ഡോൾബി* *അറ്റ്മോസിൽ* വല്യേട്ടൻ വീണ്ടും. 


4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്ന വല്യേട്ടൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ സെപ്റ്റംബർ ഏഴിന് പുറത്തു വിട്ടു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പോസ്റ്ററാണ് അണിയാ പ്രവർത്തറ്റർ പുറത്തുവിട്ടിരിക്കുന്നത്.


രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയം നേടിയതാണ്. ഇപ്പോൾ റീമാസ്റ്റർ ചെയ്ത് നൂതന ദൃശ്യ ശബ്ദ മികവോടെ 4 k സിസ്റ്റത്തിൽ വീണ്ടും എത്തുകയാണ്. വല്യേട്ടൻ. മമ്മൂട്ടിയുടെജൻമദിനമായസെപ്റ്റംബർ ഏഴിനാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കരയും, അനിൽ അമ്പലക്കരയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.


ശോഭനാ . സിദ്ദിഖ്,മനോജ്.കെ.ജയൻ, പൂർണ്ണിമാഇന്ദ്രജിത്ത്. ' എൻ.എഫ്. വർഗീസ്. കലാഭവൻ മണി വിജയകുമാർ, സുധീഷ്. തുടങ്ങിയ പ്രമുഖതാരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.ഗാനങ്ങൾ. ഗിരീഷ് പുത്തഞ്ചേരി.സംഗീതം - രാജാമണി ഛായാഗ്രഹണം - രവിവർമ്മൻ . എഡിറ്റിംഗ്. എൽ. ഭൂമിനാഥൻ.


നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബർ അവസാന വാരത്തിൽ പ്രദർശനത്തിനെത്തുന്നു. 


വാഴൂർ ജോസ്.

No comments:

Powered by Blogger.