" പൊങ്കാല " തുടങ്ങി.


 

" പൊങ്കാല " തുടങ്ങി. 


ഗ്ലോബൽ പിക്ച്ചേഴ്‌സ് എൻ്റർ ടൈൻമെൻ്റിൻ്റെ ബാനറിൽ ഡോണ തോമസ്, നിർമ്മിച്ച് ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ചെറായി കടപ്പുറത്ത് ആരംഭിച്ചു.ശ്രീനാഥ് ഭാസി, കെ.ജി.എഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരാണ് സഹനിർമ്മാതാക്കൾ 






വൈപ്പിൻ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ ഹാർബറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹാർബറിലെ ഇരുവിഭാഗങ്ങൾ ക്കിടയിലെശക്തമായകിടമത്സരത്തിൻ്റെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെഅവതരിപ്പിക്കുന്നത്. മികച്ച നിരവധി ആക്ഷൻ രംഗങ്ങളും, ഹൃദ്യമായമുഹൂർത്തങ്ങളും കോർത്തിണക്കിയ ഈ ചിത്രം വലിയ താരനിരയോടെയാണ്അവതരിപ്പിക്കുന്നത്.ശ്രീനാഥ് ഭാസിനായകനാകുന്ന ഈ ചിത്രത്തിൽ ബാബുരാജ്, ബിബിൻ ജോർജ്, സുധീർ കരമന ,, ഷമ്മി തിലകൻ അലൻസിയർ,, സൂര്യാകൃഷ് സാദിഖ്,, ഡ്രാക്കുള സുധീർ, മാർട്ടിൻമുരുകൻ, കിച്ചു ടെല്ലസ്,, റോഷൻ മുഹമ്മദ്, യാമി സോനാ, ദുർഗാ കൃഷ്ണാ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.


രണ്ടായിരത്തിൽ വൈപ്പിൻകരയിൽ അരങ്ങേറിയ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. സംഗീതം - രഞ്ജിൻ രാജ്.ഛായാഗ്രഹണം - തരുൺ ഭാസ്ക്കർഎഡിറ്റിംഗ് - സൂരജ് അയ്യപ്പൻ,കലാസംവിധാനം - ബാവ. മേക്കപ്പ് - അഖിൽ ടി.രാജ്.കോസ്റ്റ്യും - ഡിസൈൻ - സൂര്യാ ശേഖർ. പ്രൊഡക്ഷൻ മാനേജേഴ്സ് - സുനിൽ, അതുൽ പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ഷെമീജ് കൊയിലാണ്ടി.നിർമ്മാണ നിർവ്വഹണം - വിനോദ് പറവൂർ.

 

വൈപ്പിൻ, ചെറായി, മുനമ്പം, ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. 


വാഴൂർ ജോസ്.

ഫോട്ടോ- അമൽ അനിരുദ്ധ് .







..

No comments:

Powered by Blogger.