കേരളകൗമുദി പത്തനംതിട്ട യൂണിറ്റിൽ പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ സമ്മേളനം നടത്തി .




പത്തനംതിട്ട : ഇന്നത്തെ കാലഘട്ടത്തിൽ മാദ്ധ്യമങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശക്തികളോട് സന്ധി ചെയ്യാത്ത പത്രമാണ് കേരളകൗമുദിയെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാദ്ധ്യമ രംഗത്ത് നട്ടെല്ല് നിവർത്തി നിൽക്കുന്ന പത്രങ്ങളുണ്ടെന്നതിന് ഉദാഹരണമാണ് കേരളകൗമുദിയെന്ന് അദ്ദേഹം പറഞ്ഞു.


പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ പ്രത്യേക പതിപ്പും അദ്ദേഹം പ്രകാശനം ചെയ്തു. കേരളകൗമുദി യൂണിറ്റ് ചീഫ് ബി. എൽ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.




മികച്ച പ്രാദേശിക ലേഖകനുള്ള ഇൗ വർഷത്തെ പത്രാധിപർ കെ. സുകുമാരൻ പുരസ്കാരം കേരള കൗമുദി പ്രമാടം ലേഖകൻ ബി. അജീഷിന് കെ.യു ജനീഷ് കുമാർ എം.എൽ.എ സമ്മാനിച്ചു. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പത്രാധിപർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ജയൻ, നഗരസഭാകൗൺസിലർമാരായ സിന്ധു അനിൽ, പി.കെ അനീഷ്, സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. ചാക്കോ, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ്കെ.പത്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.ആർ സലിലനാഥ്, കോന്നി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ, എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ്, കേരളകൗമുദി റീഡേഴ്സ് ക്ളബ് ജില്ലാ പ്രസിഡന്റ് കൂടൽ നോബൽ കുമാർ, സാമൂഹിക പ്രവർത്തകൻ ജോസ് പളളിവാതുക്കൻ, കേരളകൗമുദി ഡെസ്ക് ചീഫ് വിനോദ് ഇളകൊള്ളൂർ, ബ്യൂറോചീഫ് എം. ബിജുമോഹൻ, സീനിയർ പ്രതിനിധി സി.വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

No comments:

Powered by Blogger.