കേരളത്തിന്റെ സ്വന്തം അമ്മക്ക് വിട.
കേരളത്തിന്റെ സ്വന്തം അമ്മക്ക് വിട
മലയാളത്തിന്റെ അമ്മ മുഖം. നടി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. വാർദ്ധ്യക സഹജമായ രോഗങ്ങളെ തുടർന്ന്ദീർഘനാളായിചികിത്സയിലായിരുന്നു.എറണാകുളത്തെസ്വകാര്യആശുപത്രിയിൽ വച്ചാണ് അന്ത്യം.
തിരുവല്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. മലയാളിക്ക് അമ്മയാണ് കവിയൂർ പൊന്നമ്മ.കുട്ടിക്കാലംപൊൻകുന്നത്തായിരുന്നു. പിന്നീട് എൽ.പി.ആർ. വർമ്മയുടേ കീഴിൽസംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്‌സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടക രംഗത്തെത്തി. തോപ്പിൽ ഭാസിയെ ആണ് തന്റെ അഭിനയകലയുടെ ഗുരുവായിക്കാണുന്നത്. സിനിമാ നിർമ്മാതാവായിരുന്നമണിസ്വാമിയാണ് പൊന്നമ്മയുടെ ഭർത്താവ്. വിവാഹിതയായ ഒരു മകളുണ്ട് (അമേരിക്കയിലാണ്). തന്റെ ആദ്യ നായികാ ചിത്രമായ റോസിയുടെ നിർമ്മാതാവായമണിസ്വാമി സെറ്റിൽ വെച്ചാണ് ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.
1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്നമ്മ മലയാള സിനിമയില്‍ സാന്നിധ്യംഅറിയിക്കുന്നത്. രാമായണംഅടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ രാവണന്റെ ഭാര്യയായ മണ്ഡോദരിയെ ആയാണ് കവിയൂര്‍ പൊന്നമ്മ വേഷമിട്ടത്. ഇരുപതാം വയസില്‍ കുടുംബിനി എന്ന ചിത്രത്തില്‍ സത്യന്‍, മധു തുടങ്ങിയ നായക നടന്‍മാരുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ വെള്ളിത്തിരയില്‍ വരവരിയിച്ചു.
നാല് തവണ സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. 700-ൽ പരം സിനിമകളിൽ അഭിനയിച്ചു .കീരിടം , ഭരതം , ഹിസ് ഹൈനസ് അബ്ദുള്ള , തേൻമാവിൻ കൊമ്പത്ത് , സന്ദേശം , ഇൻ ഹരിഹർ നഗർ എന്നിവയാണ് ജനപ്രിയ ചിത്രങ്ങൾ . ആഷിഖ് അബു സംവിധാനം ചെയ്ത പ്രൈം വിഡിയോ ആന്തോളജി ആയയും പെണ്ണും സെഗ്മെൻ്റായ റാണിയിലാണ് അവസാനമായി അഭിച്ചത് .
സംസ്കാരം :
ഇന്ന് രാത്രി 10.30 വരെ ലിസ്സി ഹോസ്പിറ്റലിൽ അമ്മയുടെ ഭൗതിക ശരീരം കാണാൻ സാധിക്കുന്നതാണ്... തുടർന്ന് കളമശ്ശേരി ടൗൺ ഹാളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ പൊതുദർശനം..ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ.
No comments: