ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത് സുകുമാരൻ; അനുരാഗ് കശ്യപിനൊപ്പം ചിത്രത്തിൻ്റെ വിശേഷം പങ്കുവെച്ച് താരം..



ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത് സുകുമാരൻ; അനുരാഗ് കശ്യപിനൊപ്പം ചിത്രത്തിൻ്റെ വിശേഷം പങ്കുവെച്ച് താരം..


അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്നസിനിമയിലൂടെബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. തന്റെ ആദ്യഹിന്ദിസിനിമപൂര്‍ത്തിയാക്കിയതിന്റെ സന്തോഷം, അനുരാഗിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് കൊണ്ടാണ് താരം അറിയിച്ചിരിക്കുന്നത്.


അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷവും ഇന്ദ്രജിത്ത് തന്റെ പോസ്റ്റിലൂടെ രേഖപ്പെടുത്തി. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞുവെന്നും താരം അറിയിച്ചു.


എൻ്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞു. അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഈ ചിത്രം ഇനി നിങ്ങളിലേക്ക് എത്തുന്നതിന്റെ ആകാംക്ഷയിലാണ്. നല്ല നാളുകൾക്കായി ആശംസകൾ നേരുന്നു' ഇന്ദ്രജിത്ത് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.


ഇന്ദ്രജിത്തിന്റെ കമന്റിന് അനുരാ​ഗ് കശ്യപിന്റെ മറുപടി ഇങ്ങനെ. 'നിങ്ങളോടൊപ്പം പ്രവർത്തിച്ചത് തികച്ചും സന്തോഷകരമായിരുന്നു. ഈ സിനിമയിൽ പ്രവർത്തിച്ചതിന് നന്ദി, ഇത് ഒരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമയിലെഒട്ടുമിക്കഅഭിനേതാക്കളെക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കും. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. എന്നും നിങ്ങൾ എൻ്റെ ഇളയ സഹോദരനായിരിക്കും'. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും താരം അറിയിച്ചു. 


വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.