" ത്വര " സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട്ട് നടന്നു.




" ത്വര " സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട്ട് നടന്നു.


നവാഗതനായ ഇന്ത്യൻ പി. ബി.എ. തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന " ത്വര "  എന്ന ചിത്രത്തിൻ്റെ ആരംഭം ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പത് തിങ്കളാഴ്ച്ച കോഴിക്കോട്ടെ കെ.പി.കേശവമേനോൻ ഹാളിൽ നടന്നു.ലളിതമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ ഷാജൂൺ കാര്യാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സംവിധായകൻ ഇൻഡ്യനും നിർമ്മാതാവ് ജസ്വന്തും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകി.




ഈചിത്രത്തിൻ്റെഅണിയറപ്രവർത്തകരുടേയും,ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്.ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരുടെ  ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയാൻശ്രമിക്കുന്നത്.ഇവർക്കിടയിലെ തികച്ചും വ്യത്യസ്ഥമായ ഒരു പ്രണയത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. ഈ പ്രണയത്തിനിടയിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന ചില സംഭവവികാസങ്ങൾ ഈ ചിത്രത്തിന് പുതിയ വഴിത്തിരിവു സമ്മാനിക്കുന്നു.


ഷാജൂൺ കാര്യാൽനേതൃത്വം നൽകി പ്പോരുന്നഫസ്റ്റ്ക്ലാപ്പ്ഫിലിംസൊസൈറ്റിയിൽ നിന്നും സംവിധാന പരിശീലനം പൂർത്തിയാക്കിക്കൊണ്ടാണ് ഇൻഡ്യൻ  പി.ബി.എ.സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്നത്.ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്പുതുമുഖങ്ങളാണ്


ഷമ്മിതിലകൻ, സുനിൽ സുഖദ,  ശിവജി ഗുരുവായൂർ, മറിമായം ഉണ്ണി. തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം - അജിൻ കൂത്താളി. എഡിറ്റിംഗ് - വി.എഫ്.എക്സ് - വിപിൻ പി.ബി.എ.,കലാസംവിധാനം ഷാജി പേരാമ്പ്ര ,കോസ്റ്റ്യും ഡിസൈൻ - രശ്മി ഷാജൂൺ,മേക്കപ്പ് - ഷൈനി അശോക്. സഹ സംവിധാനം - വാസു സി.കെ., ജയപ്രസാദ് ,പ്രൊഡക്ഷൻ മാനേജർ - സോമൻ കാക്കൂർ,പ്രൊഡക്ഷൻ കൺട്രോളർ - സുശീല കണ്ണൂർ, പ്രൊഡക്ഷൻ ഡിസൈനർ - രതീഷ് എം. നാരായൺ.


ഒക്ടോബർ ആദ്യവാരത്തിൽ ബാലുശ്ശേരി, പേരാമ്പ്ര ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു


വാഴൂർ ജോസ്

No comments:

Powered by Blogger.