ദിലീപ് ചിത്രം " പവി❤️ കെയര്‍ടേക്കര്‍ " ഒടിടി റിലീസായി സെപ്റ്റംബർ ആറിന് മനോരമ മാക്‌സിൽ .


 


ദിലീപ് ചിത്രം " പവി❤️ കെയര്‍ടേക്കര്‍ "  ഒടിടി റിലീസായി സെപ്റ്റംബർ ആറിന്  മനോരമ മാക്‌സിൽ .


ദിലീപിനെ നായകനാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് "പവി❤️ കെയർ ടേക്കർ".


കൊച്ചി നഗരത്തിലെ ഒരു പ്രമുഖ ഫ്ലാറ്റിലെ കെയർ ടേക്കറാണ് പവിത്രൻ എന്ന പവി.പവിയുടെ ജീവിതത്തിലേക്ക് അദൃശ്യ സാന്നിദ്ധ്യമായി ഒരു പെൺക്കുട്ടി എത്തുന്നു. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .


അപ്പാർട്ട്മെൻ്റിലെ സെക്യൂരിറ്റി ഗാർഡായ പവിത്രൻ എന്ന പവിയായി ദിലീപ് വേഷമിടുന്നു . ജോണി ആൻ്റണി മാത്തൻ) , രാധിക ശരത്കുമാർ ( മറിയാമ്മ) , സ്വാതി കൊണ്ടേ ( ലീന ) , റോസ്മിൻ ( ജീന ) , ശ്രേയ രുക്മിണി ( ജാനകി ) , ജൂഹി ജയകുമാർ (മാലിനി ) , ദിലീന രാമകൃഷ്ണൻ ( ശ്രുതി ) , ധർമ്മജൻ ബോൾഗാട്ടി ( രതീഷ് ) , സ്ഫടികം ജോർജ്ജ് ( പുരുഷൻ ടി.പി) , ജിനു ബെൻ ( ജെറി ) , പ്രൊഫ അലിയാർ ( അബ്ദുള്ള )എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപു ജി.പണിക്കർ , സംവിധായകൻ വിനീത് കുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം-സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്- അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ-ദീപു ജോസഫ്,ഗാനരചന- ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ-നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്കരുണാകരൻ,അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ്-സഖി എൽസ,മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത്‌ ശ്രീനിവാസൻ ,സൗണ്ട് മിക്സിങ്-അജിത് കെ ജോർജ്,സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻസ്- യെല്ലോ ടൂത്,ഡിജിറ്റൽ മാർക്കറ്റിംഗ്-സുജിത് ഗോവിന്ദൻ ,കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .




വൻ വിജയം നേടിയ " അരവിന്ദൻ്റെ അതിഥികൾക്ക് " ശേഷം രാജേഷ് രാഘവൻ ഹൃദയസ്പർശിയായ മറ്റൊരുകഥയുമായിഎത്തിയിരിക്കുന്നു.തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ആദ്യമായി വിതരണം ചെയ്യുന്ന ചിത്രം കൂടിയാണിത്. അയാൾ ഞാനല്ല , ഡിയർ ഫ്രണ്ട് എന്നി സിനിമകൾക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


മനുഷ്യന് പണവും പേരും മാത്രമല്ല നമ്മെ മനസിലാക്കുന്ന ഒരാൾ, ഹൃദയത്തിൽ സ്നേഹം നിറക്കുന്ന ഒരാൾ കൂടിയുണ്ടെങ്കിലേ ജീവിതം അർത്ഥപൂർണമാവൂ എന്ന് ഓർമിപ്പിക്കുന്നു ഈ സിനിമ .



No comments:

Powered by Blogger.