" പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ...... " : കഥ ഇന്നുവരെ . മലയാള സിനിമയ്ക്ക് മറ്റൊരു നായിക കൂടി - മേതിൽ ദേവിക .



Director: 

Vishnu Mohan .


Genre :

Family Drama 


Platform :  

Theatre .


Language : 

Malayalam  


Time :

131 minutes 6 Seconds .


Rating : 

4 /  5


Saleem P. Chacko 

CpK DesK .




" മേപ്പടിയാൻ " എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്ത  “കഥ ഇന്നുവരെ” തിയേറ്ററുകളിൽ എത്തി . പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് നായിക. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.


നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രൺജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് "കഥ ഇന്നുവരെ" നിർമിച്ചിരിക്കുന്നത്.


ഛായാഗ്രഹണം- ജോമോൻ ടി ജോൺ, എഡിറ്റിങ്-ഷമീർ മുഹമ്മദ്,സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ-സുഭാഷ് കരുൺ,കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രൻ,പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വിഎഫ്എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു,സ്റ്റിൽസ് -അമൽ ജെയിംസ്, ഡിസൈൻസ്- ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, കേരളത്തിൽ ഐക്കൺ സിനിമാസ്, ഗൾഫിൽ ഫാർസ് ഫിലിംസ് എന്നിവരാണ് ഡിസ്ട്രിബൂഷൻ നിർവഹിച്ചിരിക്കുന്നത്.പി ആർ ഒ-എ എസ് ദിനേശ്.


വ്യത്യസ്തമായ തിരക്കഥയാണ് ഈ സിനിമയുടെ മുഖ്യ ആകർഷണം . " മലയാള സിനിമയ്ക്ക് മറ്റൊരു നായികയെ കൂടി ലഭിച്ചു. മേതിൽ ദേവിക ജിയോളജിസ്റ്റ് എം.എസ് ലക്ഷ്മിയായി മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത് . ബിജു മേനോൻ . അപ്പുണ്ണി ശശി , ഹക്കിം ഷാജഹാൻ , നിഖില വിമൽ എന്നിവരുടെ അഭിനയം പ്രേക്ഷക ശ്രദ്ധനേടി.എല്ലാത്തരംപ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും " കഥ ഇന്നുവരെ " . വിഷ്ണു മോഹൻ  തൻ്റെ സംവിധാന മികവ് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു.

No comments:

Powered by Blogger.