മിന്നൽ മുരളിക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ ചിത്രവുമായി വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ്; ടൈറ്റിൽ പ്രഖ്യാപനം നാളെ .



മിന്നൽ മുരളിക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ ചിത്രവുമായി വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ്; ടൈറ്റിൽ പ്രഖ്യാപനം നാളെ .


ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രവുമായി സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിലാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രം ഒരുങ്ങുക. ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ നാളെ വൈകുന്നേരം അഞ്ച് മണിക്ക് പുറത്ത് വിടും. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.




ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. പ്രേം അക്കാട്ടു, ശ്രയാന്റി എന്നിവർ ചേർന്ന് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സൗണ്ട് എൻജിനീയർ- അരവിന്ദ് മേനോൻ, കലാസംവിധാനം- അബ്ദുല്ല കോയ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- ഷാജി പുൽപള്ളി,ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഓ ശബരി.

No comments:

Powered by Blogger.