മികച്ച ത്രില്ലർ ഗണത്തിലേക്ക് " ഗുമസ്തൻ " . ജെയ്സ് ജോസിൻ്റെ പകർന്നാട്ടം . കയ്യടക്കത്തോടെയുള്ള അമൽ കെ. ജോബിയുടെ സംവിധാനം .
Director:
Amal K . Joby
Genre :
Crime Thriller
Platform :
Theatre .
Language :
Malayalam
Time :
148 minutes 29 Seconds .
Rating :
3.75 / 5
Saleem P. Chacko
CpK DesK .
അമൽ കെ.ജോബി സംവിധാനം ചെയ്ത " ഗുമസ്തൻ " തിയേറ്ററുകളിൽ എത്തി .
ഗ്രാമീണാന്തരീക്ഷത്തിൽ നടക്കുന്ന ഫാമിലി ത്രില്ലറാണ് ഈ ചിത്രം. നാട്ടിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ദുരൂഹതകൾ തേടി നിയമപാലകരും മാധ്യമങ്ങളും ഇറങ്ങുമ്പോൾ, അതിൻ്റെ ഭാഗവാക്കാക്കുന്നകുറേകഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. ഗുമസ്തൻ ആൻഡ്രൂസ് പളളിപ്പാടൻ്റെ വീട്ടിൽ നടക്കുന്നഒരു കൊലപാതകവും അതിൻ്റെ അന്വേഷണവുമാണ് സിനിമയുടെ പ്രമേയം .
ജെയ്സ് ജോസ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗുമസ്ഥനെ അവതരിപ്പിച്ചിരിക്കുന്നത്.പുതുമുഖം നീമാ മാത്യുവാണ് നായിക.ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ .എം വിജയൻ, കൈലാഷ് ,മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്, സുന്ദര പാന്ധ്യൻ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി , സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി,നന്ദു പൊതുവാൾ ,ടൈറ്റസ് ജോൺ, ജിൻസി ചിന്നപ്പൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നു
റിയാസ് ഇസ്മത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ് എസ് പ്രസാദ്. പ്രശസ്ത ക്യാമറമാൻ എസ് കുമാറിന്റെ മകൻ, കുഞ്ഞുണ്ണി എസ് കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർക്രിയേറ്റീവ് സപ്പോർട്ട് - ടൈറ്റസ് ജോൺ , പ്രൊജക്റ്റ് ഡിസൈനർ നിബിൻ നവാസ്, കലാസംവിധാനം - രജീഷ് കെ.സൂര്യാ,മേക്കപ്പ്റഹീംകൊടുങ്ങല്ലൂർ, കോസ്റ്റ്യും - ഡിസൈൻ - ഷിബു പരമേശ്വരൻ,പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ, പി.ആർ.ഓ - വാഴൂർ ജോസ്.
സസ്പെൻസ് നിലനിറുത്തിയ കഥ പറച്ചിലും മേക്കിംഗും കൊണ്ട് ഈ സിനിമ ശ്രദ്ധേയമാകുന്നു. തിരക്കഥ യാണ് മുഖ്യ ആകർഷണം. ജെയ്സ് ജോസിൻ്റെ കൈകളിൽ ആൻഡ്രൂസ് പള്ളിപാടൻ ഭദ്രം . സസ്പെൻസ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഇഷ്ടപ്പെടും .
No comments: