"ദി പെറ്റ് ഡിക്ടറ്റീവ് " പൂർത്തിയായി.




 "ദി പെറ്റ് ഡിക്ടറ്റീവ് " പൂർത്തിയായി.


ഷറഫുദ്ദീൻ,അനുപമ പരമേശ്വരൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന "ദി പെറ്റ് ഡിക്ടറ്റീവ് "എന്നചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി.


മാസ് റൊമാന്റിക് കോമഡി എന്റർടെയ്നർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ പ്രനീഷ് വിജയൻ ജയ് വിഷ്ണു എന്നിവർ ചേർന്ന് എഴുതുന്നു.നടൻ ഷറഫുദ്ദീൻ ആദ്യമായി നിർമാതാവാകുന്ന ചിത്രം കൂടിയാണ് "ദി പെറ്റ് ഡിക്ടറ്റീവ് ".


ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റിംഗ്-അഭിനവ് സുന്ദർ നായക്,സംഗീതം-രാജേഷ് മുരുഗേശൻ, പ്രൊഡക്ഷൻ ഡിസൈനർ-ഡിനോ ശങ്കർ, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ജയ് വിഷ്ണു,കോസ്റ്റ്യുംസ്- ഗായത്രി കിഷോർ, മേക്കപ്പ്-റോണക്‌സ് സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, വിഎഫ്എക്‌സ് സൂപ്പർവൈസർ-പ്രശാന്ത് കെ നായർ,സ്റ്റിൽസ്- അജിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.