മനുഷ്യവികാരങ്ങളുടെ അന്വേഷണമാണ് " മെയ്യഴകൻ " .



Director: 

C .Premkumar


Genre :

Family ,  Drama 


Platform :  

Theatre .


Language : 

Tamil  


Time :

178 minutes 34 Seconds .


Rating : 

4 /  5


Saleem P. Chacko 

CpK DesK .


സി.പ്രേംകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച കാർത്തിയുടെ  27-മത്തെ ചിത്രമാണ്  " മെയ്യഴകൻ " .


കാർത്തി ( മെയ്യഴകൻ )  , അരവിന്ദ് സ്വാമി ( അരുൺമൊഴി വർമ്മൻ " അരുൾ " )  രാജ് കിരൺ ( സുദല മുത്തു ) , സ്വാതി കൊണ്ടേ ( ഭുവന ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ശ്രീദിവ്യ ,ദേവ ദർശിനി , ജയപ്രകാശ് ,ശ്രീരഞ്ജനി , ഇളവ രസു , കരുണാകരൻ ,ശരൺ ശക്തി , റേയ്ച്ചൽ റബേക്ക,രാജ്കുമാർ , ഇന്ദുമതി മണികണ്ഠൻ, റാണി സംയുക്ത , കായൽ സുബ്രമണി, അശോക് പാണ്ഡ്യൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


1996ൽ തഞ്ചാവൂരിൽ വച്ച് അരുൺ മൊഴി വർമ്മൻ " അരുൾ " തൻ്റെ അമ്മാവൻ സുടലമുത്തു ഒഴികെയുള്ള എല്ലാ ബന്ധുകളുമായും ബന്ധം അവസാനിപ്പിച്ച് അവരുടെ പൂർവ്വിക സ്വത്തുക്കൾ വിറ്റ് ജന്മനാട് വിടേണ്ടി വന്നു . 2018ൽ ബന്ധുവായ ഭൂവനയുടെ കല്യാണം കാരണം അരുളിന് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. അവിടെ വെച്ച് അരുൾ ഒരു വ്യക്തിയെ കണ്ടുമുട്ടുന്നു . അവനെ " അത്താൻ  " എന്ന് വിശേഷിപ്പിക്കുന്നു. എന്നിരു ന്നാലും ബാല്യകാല ഓർമ്മകൾ വീണ്ടും പങ്കുവെച്ചതിന് ശേഷവും താൻ അരാണെന്ന് അരുൾ ഓർക്കുന്നില്ല . ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


2ഡി എൻ്റെർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ജ്യോതിക , സൂര്യ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മഹീന്ദ്രൻ ജയരാജ് ഛായാഗ്രഹണവും , ഗോവിന്ദ് വസന്ത സംഗീതവും , കാർത്തിക് നേത , ഉമാ ദേവി, എന്നിവർ ഗാനരചനയും ,ആർ ഗോവിന്ദരാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. രാജീവൻ പ്രൊഡക്ഷൻ ഡിസൈൻ , കണ്ണൻ സുന്ദരം , എൻ അരവിന്ദൻ എന്നിവർ സഹ സംവിധാനവും , ബി. സെന്തിൽ കുമാർ ചീഫ് പ്രൊഡക്ഷൻകൺട്രോളർ ,ശുഭശ്രീ, കാർത്തിക് എന്നിവർ കോസ്റ്റ്യൂം ഡിസൈനർ , ഗോപി പ്രസന്ന പബ്ളിസിറ്റി ഡിസൈനർ , വി. മുരുകൻ മേക്കപ്പ് , ജോൺസൺ അജയകുമാർ  പി.ആർ.ഓമാർ എന്നിവരാണ് അണിയറ ശിൽപ്പികൾ .കമൽഹാസൻ, വിജയ് നരേൻ , വി . എം മഹാലിംഗം,സെന്തിൽ ഗണേഷ് , ഗോവിന്ദ് വസന്ത , വിമൽ പ്രകാശ് , അരുണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.


2018 ഒക്ടോബർ നാലിന് പുറത്തിറങ്ങി വൻ വിജയം നേടിയ " 96 " സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചത് സി. പ്രേംകുമാർ ആയിരുന്നു .


അരവിന്ദ് സ്വാമി , കാർത്തി എന്നിവരുടെ അഭിനയമാണ് ഈ സിനിമയുടെ സവിശേഷത . മനുഷ്യ വികാരങ്ങളുടെ സങ്കീർണ്ണതകളെ പര്യവേഷണം ചെയ്യുന്നു . നമ്മുടെ ഓർമ്മകൾക്ക് എങ്ങനെ ശക്തമായ വികാരങ്ങൾ ഉണർത്താനും നമ്മുടെ ഐഡൻറ്റികളും ബന്ധങ്ങളും രൂപപ്പെടുത്താനും കഴിയുമെന്ന് സിനിമയുടെ പ്രമേയം പറയുന്നു. ആഴത്തിൽ പ്രതിധ്വനിക്കുന്ന വൈകാരിക വിനിമയങ്ങളാൽ നിറഞ്ഞതാണ് ഈ സിനിമ .


അരവിന്ദ്സ്വാമിയുടെയുംകാർത്തിയുടെയും കഥാപാത്രങ്ങങ്ങൾ തമ്മിലുള്ള ബന്ധം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു . ഈ രണ്ട് താരങ്ങൾക്ക് അവരുടെ സിനിമ കരിയറിലെ മികച്ച വേഷങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഗോവിന്ദ വസന്തയുടെ സംഗീതവും മനോഹരം .



No comments:

Powered by Blogger.