ടോവിനോ തോമസിനെ നായകനാക്കി ജിതിൻലാൽ സംവിധാനം ചെയ്യുന്ന അജയൻ്റെ രണ്ടാം മോഷണം ( ARM) സെപ്റ്റംബർ 12ന് വിവിധ ഭാഷകളിൽ റിലീസ് ചെയ്യും .


ടോവിനോ തോമസിനെ നായകനാക്കി ജിതിൻലാൽ സംവിധാനം ചെയ്യുന്ന അജയൻ്റെ രണ്ടാം മോഷണം ( ARM) സെപ്റ്റംബർ 12ന് വിവിധ ഭാഷകളിൽ റിലീസ് ചെയ്യും .


ചീയോതിക്കാവറിയാത്ത കാലം കാത്തു വെച്ച രഹസ്യത്തിൻ്റെ ചുരുളുകൾ അഴിക്കാൻ ഈ ഓണത്തിന് അജയനെത്തുന്നു….


ടോവിനോ തോമസ് മൂന്ന് റോളുകളിൽ ( മണിയൻ , അജയൻ , കുഞ്ഞിക്കേളു ) അഭിനയിക്കുന്ന ചിത്രമാണിത്. കീർത്തി ഷെട്ടി ( ലക്ഷ്മി) , ഐശ്വര്യ രാജേഷ് ( ചോതി ) , സുരഭീ ലക്ഷ്മി ( മാണിക്യൻ) , ബേസിൽ ജോസഫ് (കെ.പി. സുരേഷ് ) , ജഗദീഷ് ( നാണു ) , കബീർ ദുഹാൻ സിംഗ് ( പുളിമുട്ട് മമ്മദ് ) , പ്രമോദ് ഷെട്ടി ( നഞ്ചപ്പ ചൗദ ) , സഞ്ജു ശിവറാം ( ചന്ദ്രൻ ) , സന്തോഷ് കീഴാറ്റൂർ ( പരമു നമ്പ്യാർ ) , നിസ്താർ സെയ്ദ് ( ചാത്തുണ്ണി നമ്പ്യാർ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഇവരോടൊപ്പം ആൻസൺ പോൾ , രോഹിണി , ഹരീഷ് ഉത്തമൻ , ഇളങ്കോ കുമാരവേൽ , രാജേന്ദ്രൻ , ബാബു ആൻ്റണി , അജു വർഗ്ഗീസ് , സുധീഷ്, പാർവ്വതി ടി. , ബാല ശരവണൻ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


വിക്രം മോർ , ഫീനിക്സ് പ്രഭു എന്നിവർ ആക്ഷൻ കോറിയോഗ്രാഫിയും, സുജിത് നമ്പ്യാർ രചനയും , ദീപു പ്രദീപ് സംഭാഷണവും , ദിബു നൈനാൻ തോമസ് സംഗീതവും , ജോമോൻ ടി. ജോൺ ഛായാഗ്രഹണവും , ഷമീർ മുഹമ്മദ് എഡിറ്റിംഗും, എൻ. എം ബാദുഷ പ്രൊജക്ട് ഡിസൈനും നിർവ്വഹിക്കുന്നു .


മാജിക് ഫ്രെയിംസ് , UGM എൻ്റെർടെയ്ൻമെൻ്റ്സ് എന്നിവരുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ , സഖറിയ തോമസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.