പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് ദില്ലി ബാബു (50 ) അന്തരിച്ചു.



പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് ദില്ലി ബാബു (50 ) അന്തരിച്ചു. ഇന്ന് പുലർച്ചെ 12.30ഓടെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം ഒരു സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്നു


ആക്സസ് ഫിലിം ഫാക്ടറിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു. 2015 ൽ ഉറുമീൻ എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് സിനിമയിലേക്കുള്ള കടന്ന് വരവ് . മര​ഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളേ, ബാച്ച്ലർ, മിറൽ, കൾവൻ എന്നിവയാണ് നിർമിച്ച സുപ്രധാന ചിത്രങ്ങൾ. 


സംസ്കാരം ഇന്ന് വൈകിട്ട് നാലിന് നടക്കും.


ദില്ലി ബാബുവിൻ്റെ നിര്യാണത്തിൽ പ്രശസ്ത നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ അനുശോചനം രേഖപ്പെടുത്തി .



No comments:

Powered by Blogger.