സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന " കങ്കുവ : ദി മാൻ വിത്ത് ദി പവർ ഓഫ് ഫയർ " 38 ഭാഷകളിലായി നവംബർ 14ന് റിലീസ് ചെയ്യും .




സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന "  കങ്കുവ : ദി മാൻ വിത്ത് ദി പവർ ഓഫ്  ഫയർ " 38 ഭാഷകളിലായി  നവംബർ 14ന് റിലീസ് ചെയ്യും .


പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 350 കോടിയാണ് . ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രം വമ്പൻ റിലീസായി കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും.


സൂര്യ കങ്കുവയായി ബോബി ഡിയോൾ ഉദിരനായും വേഷമിടുന്നു .ദിഷ പടാനി , നടരാജൻ സുബ്രഹമണ്യം , കിച്ച സുധീപ് , ജഗപതി ബാബു റെഡിൻ കിംഗ് സ്ലി , കോവൈസരള , വത്സൻ ചക്രവർത്തി , ആനന്ദരാജ് , സുരേഷ് ചന്ദ്രമേനോൻ ,ജി മാരിമുത്തു , ദീപ വെങ്കട്ട് , രവി രാഘവേന്ദ്ര , കെ.എസ് രവികുമാർ , ബി.എസ് അവിനാഷ് , പ്രേംകുമാർ , കരുണാസ് , രാജ് അയ്യപ്പ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്നകഥയാണ്പറയുന്നത്.


ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ- ടി ഉദയ് കുമാർ, സ്റ്റിൽസ്- സി. എച്ച് ബാലു, എഡിആർ- വിഘ്നേഷ് ഗുരു, കോ ഡിറക്ടർസ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടർ- എസ് കണ്ണൻ-ആർ തിലീപൻ- രാജാറാം- എസ്. നാഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കബിലൻ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരൻ, വിഎഫ്എക്സ് ഹെഡ്- ഹരിഹര സുതൻ, പ്രൊഡക്ഷൻ കൺട്രോളർ- ആർ.എസ് സുരേഷ്മണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ- ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .



സലിം പി . ചാക്കോ

No comments:

Powered by Blogger.