തിരക്കഥാകൃത്തും സംവിധായകനുമായ ബ്ലെസിയ്ക്ക് ഇന്ന് ( സെപ്റ്റംബർ 3 ) 61-ാം ജന്മദിനം .




തിരക്കഥാകൃത്തും സംവിധായകനുമായ ബ്ലെസിയ്ക്ക് ഇന്ന്  ( സെപ്റ്റംബർ 3)61-ാം ജന്മദിനം. 


പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ബെന്നി തോമസിൻ്റെയും അമ്മിണി തോമസിൻ്റെയും ആറ് മക്കളിൽ ഇളയവനായി ജനനം . തിരുവല്ല രക്ഷാസൈന്യം  സ്കൂൾ , എസ്. സി ഹൈസ്ക്കൂൾ , മാർത്തോമ കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം . മിനിയാണ് ഭാര്യ . രണ്ട് മക്കൾ .


പത്മരാജൻ , ലോഹിതദാസ് , ജയരാജ് എന്നിവരോടൊപ്പം സഹ സംവിധായകനായി സിനിമ രംഗത്ത് തുടക്കം . 2004ൽ തൻ്റെ ആദ്യ ചിത്രമായ " കാഴ്ച " തിരക്കഥയെഴുതി സംവിധാനം ചെയ്തു . ( ഗുജറാത്ത് ഭൂകമ്പത്തിൻ്റെ ഇരയായ ഒരു അനാഥ ബാലൻ്റെയും ഒരു സിനിമ ഓപ്പറേറ്റരുടെയും ജീവിതം ) മമ്മൂട്ടിയായിരുന്നു നായകൻ . ഈ സിനിമയ്ക്ക് മികച്ച നവാഗത സംവിധായകൻ , ജനപ്രീയ ചിത്രം , മികച്ച നടൻ എന്നീ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കി .


2005ൽമോഹൻലാലിനെനായകനാക്കി " തൻമാത്ര " സംവിധാനം ചെയ്തു. മികച്ച ഫീച്ചർ ഫിലിമിന് ഉള്ള ദേശീയ അവാർഡ് , മികച്ച ചിത്രം , മികച്ച സംവിധായകൻ , മികച്ച നടൻ , മികച്ച തിരക്കഥാകൃത്ത് തുടങ്ങിയ അഞ്ച് സംസ്ഥാന ചലച്ചിത്ര അവാർഡും നേടി. 2011ൽ  റിലീസ് ചെയ്ത പ്രണയം സിനിമയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.


2006ൽ പളുങ്ക് ( മമ്മൂട്ടി) , 2008ൽ കൽക്കട്ട ന്യൂസ് ( ദിലീപ് ) , 2009ൽ ഭ്രമരം ( മോഹൻലാൽ )  , 2011 ൽ പ്രണയം ( മോഹൻലാൽ) , 2013ൽ  കളിമണ്ണ് , 2018ൽ  ക്രിസ്റ്റോസ്റ്ററ്റം തിരുമേനിയുടെ 100 വർഷം ഡോക്യൂമെൻ്ററി ,  2024ൽ ആട് ജീവിതം എന്നിവർ സിനിമകൾ സംവിധാനം ചെയ്തു . ഈശ്വൻ , ബെസ്റ്റ് ആക്ടർ സിനിമകളിലും അഭിനയിച്ചു. 


രണ്ട് തവണ കലാവേദി ഇൻ്റർ നാഷണൽ പ്രതിഭ അവാർഡും , രാമു കാര്യാട്ട് അവാർഡും നേടി. 2024ൽ സംവിധാനം ചെയ്ത " ആട് ജീവിതം " സിനിമയ്ക്ക് ഒൻപത് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.