അന്ധവിശ്വാസങ്ങൾക്ക് എതിരെ വിജയകരമായ 2-ാം വാരത്തിലേക്ക് " വിരുന്ന് " .


 

സാത്താൻ സേവയിലൂടെ അത്മാവിനെ കാണാൻ നാല് കൊലപാതകം നടത്തിയ ജിൻസൺ രാജയുടെ വിചാരണ നവംബറിൽ നടക്കാനിരികെയാണ് അതേ വിഷയത്തിൽ തമിഴ് , മലയാളം ഭാഷകളിൽ " വിരുന്ന് " പ്രദർശനത്തിന് എത്തിയിരിക്കുന്നത് .


സമൂഹത്തിൻ്റെ നേർക്കാഴ്ചയാണ് കണ്ണൻ താമരക്കുളത്തിൻ്റെ " വിരുന്ന് ". കേരളത്തിലും തമിഴ്നാട്ടിലും ചിത്രം വൻ പ്രദർശന വിജയം നേടി മുന്നേറുകയാണ് .


സാത്താൻ സേവയും അതിൻ്റെ ചരിത്രവും പശ്ചാത്തലവും " വിരുന്ന് " ചിത്രത്തിലെ പ്രമേയത്തിലുണ്ട്. " 13-ാം വെള്ളിയാഴ്ചയിലെ രണ്ടാം വിരുന്നിൽ ബലിയർപ്പിക്കപ്പെടുന്നവൾ മുന്നാം നാൾ ഉയർത്തെഴുന്നേറ്റ് ലോകത്തിൻ്റെ അധികാരം കൈപിടിയിൽ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവർ ഈ ലോകത്തിൽ തന്നെയുണ്ട് .


ഫിബ്രു ഭാഷ ചില സമയങ്ങളിൽ ഈ സിനിമയിൽ ഉപയോഗിക്കുന്നു .പുറം ലോകത്തിൻ്റെ കാഴ്ചകൾ മാത്രം കാണുന്നവർക്ക് മുന്നിൽ തങ്ങൾ കാണാത്തൊരു ലോകം ഉണ്ടെന്നും അവിടെദൂരൂഹമായിസംഭവിക്കുന്നുണ്ടെന്നും സിനിമയിലെ പ്രമേയത്തിൽ പറയുന്നു.


കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം " വിരുന്ന് " മലയാളം , തമിഴ് ഭാഷകളിലായി തീയേറ്ററുകളിൽ എത്തി. ഇൻവസ്റ്റി​ഗേറ്റീവ് സസ്പെൻസ്ത്രില്ലർസ്വഭാവത്തിലുള്ള ചിത്രമാണിത്.  


പ്രമുഖ വ്യവസായി ജോൺ കളത്തിൽ കൊല്ലപ്പെടുന്നു. ആറ് മാസങ്ങൾക്ക് ശേഷം ജോൺ കളത്തിലിൻ്റെ ഭാര്യ എലിസബേത്ത്ജോണുംകൊല്ലപ്പെടുന്നു . അവരുടെ മകൾ മേരി ജോൺ കളത്തിലിനെയും കൊലപ്പെടുത്താൻ ശ്രമങ്ങൾ നടത്തുന്നു. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


അർജുൻ സർജ ( ദേവ നാരായണൻ ) ,നിക്കി ഗൽറാണി ( മേരി ജോൺ കളത്തിൽ ) , ഗിരീഷ് നെയ്യാർ(ഓട്ടോ ഡ്രൈവർ ഹേമന്ത് ) ,ബൈജു സന്തോഷ് ( സഖാവ് ബാലേട്ടൻ ) , ഡേവിഡ് എബ്രഹാം കളത്തിൽ ( ഹരീഷ് പേരടി ) , മുകേഷ് ( ജോൺ കളത്തിൽ ) , സോന നായർ ( എലിസബത്ത് ജോൺ കളത്തിൽ ) , അജു വർഗ്ഗീസ് ( പ്രവീൺ ) , ധർമ്മജൻ ബോൾഗാട്ടി ( മുരളി ) , അജയ് വാസുദേവ് ( പൊന്നൻ ) , അനിൽ വടശ്ശേരിക്കര ( വിക്കി ) എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മൻരാജ്,സുധീർ,കൊച്ചുപ്രേമൻ,പൂജപ്പുരരാധാകൃഷ്ണൻ, വി.കെ ബൈജു, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ,അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ,അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയ മലയാളത്തിലെയുംതമിഴിലെയും താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.


കഥ തിരക്കഥ സംഭാഷണം ദിനേശ് പളളത്തും , ഛായാഗ്രഹണം രവിചന്ദ്രൻ , പ്രദീപ് നായർ എന്നിവരും ഒരുക്കുന്നു. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു.   


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിമ ഗിരീഷ്, അനിൽ കുമാർ കെ, ലൈൻ പ്രൊഡ്യൂസർ: രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ളൈ ജി, എഡിറ്റർ: വി.ടി ശ്രീജിത്ത്‌, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാതല സംഗീതം: റോണി റാഫേൽ, ആർട്ട്‌: സഹസ് ബാല, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊജക്ട് ഡിസൈനർ: എൻ.എം ബാദുഷ, ലിറിക്‌സ്: റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


സൂരയിടൽ എന്ന തമിഴ് സിനിമയിലൂടെ സംവിധാന രംഗത്ത് തുടക്കം . തിങ്കൾ മുതൽ വെള്ളിവരെ , ആടുപുലിയാട്ടം, അച്ചായൻമാർ , ചാണക്യതന്ത്രം , പട്ടാഭിരാമൻ , വിധി : The Verdict , ഉടുമ്പ് , വരാൽ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു . 


സലിം പി. ചാക്കോ .













No comments:

Powered by Blogger.