കാർത്തിയുടെ 29- മത് ചിത്രം ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കും, സംവിധാനം തമിഴ് .


 

കാർത്തിയുടെ 29- മത് ചിത്രം ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കും, സംവിധാനം തമിഴ് .




കാർത്തിയുടെ 29 - മത്തെ സിനിമ പ്രഖ്യാപിച്ചു. വിക്രം പ്രഭുവും, ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ' ഠാണാക്കാരൻ '   അണിയിച്ചൊരുക്കിയ  തമിഴ് സംവിധാനം ചെയ്യുന്ന ഈ സിനിമ 2025 ലാണ് റിലീസ് ചെയ്യുക. തമിഴിൻ്റെ രണ്ടാമത്തെ സിനിമയാണിത്. കാർത്തി നായകനായ ധീരൻ അധികാരം ഒന്ന്,   കൈദി, സുൽത്താൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകളും കാഷ്മോരാ, ജപ്പാൻ എന്നീ പരീക്ഷണ സിനിമകളും നിർമ്മിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ഐ വി വൈ (IVY) എൻ്റർടെയ്ൻമെൻ്റ്, ബി ഫോർ യൂ (B4U) മോഷൻ പിക്ചേഴ്സ് എന്നീ സ്ഥാപനങ്ങളുമായി  സഹകരിച്ച് കൊണ്ട് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായിരിക്കും കാർത്തി 29. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടില്ല. കാർത്തി 29 ൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. 



 സി. കെ. അജയ്കുമാർ.

 പി.ആർ.ഓ .



No comments:

Powered by Blogger.