അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന " ഗുമസ്തൻ " നാളെ ( സെപ്റ്റംബർ 27ന് ) റിലീസ് ചെയ്യും.


 


അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന  " ഗുമസ്തൻ " നാളെ ( സെപ്റ്റംബർ 27ന് ) റിലീസ് ചെയ്യും. 


ഗ്രാമീണാന്തരീക്ഷത്തിൽ നടക്കുന്ന ഫാമിലി ത്രില്ലറാണ് ഈ ചിത്രം. നാട്ടിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ദുരൂഹതകൾ തേടി നിയമപാലകരും മാധ്യമങ്ങളും ഇറങ്ങുമ്പോൾ, അതിൻ്റെ ഭാഗവാക്കാക്കുന്നകുറേകഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. ഏതാനും ചിത്രങ്ങളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധയാകർഷിച്ചു പോരുന്ന ജയ്സ് ജോസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗുമസ്ഥനെ അവതരിപ്പിക്കുന്നത്.


ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ് ,മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്‌, സുന്ദര പാന്ധ്യൻ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി , സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി,നന്ദു പൊതുവാൾ ,ടൈറ്റസ് ജോൺ, ജിൻസി ചിന്നപ്പൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നു പുതുമുഖം നീമാമാത്യുവാണ് നായിക.


റിയാസ് ഇസ്മത്താണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്.സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ്‌ എസ് പ്രസാദ്. പ്രശസ്ത ക്യാമറമാൻ എസ് കുമാറിന്റെ മകൻ, കുഞ്ഞുണ്ണി എസ് കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർക്രിയേറ്റീവ് സപ്പോർട്ട് - ടൈറ്റസ് ജോൺ , പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസ്, കലാസംവിധാനം - രജീഷ് കെ.സൂര്യാ,മേക്കപ്പ്റഹീംകൊടുങ്ങല്ലൂർ, കോസ്റ്റ്യും - ഡിസൈൻ - ഷിബു പരമേശ്വരൻ,പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ, പി.ആർ.ഓ - വാഴൂർ ജോസ്.


സലിം പി.ചാക്കോ 

No comments:

Powered by Blogger.