കാർത്തി - അരവിന്ദ് സ്വാമി ടീമിൻ്റെ മെയ്യഴകൻ കേരളത്തിൽ നൂറോളം തിയേറ്ററുകളിൽ സെപ്റ്റംബർ 27ന് റിലീസ് ചെയ്യും .




കാർത്തി - അരവിന്ദ് സ്വാമി ടീമിൻ്റെ മെയ്യഴകൻ കേരളത്തിൽ നൂറോളം തിയേറ്ററുകളിൽ സെപ്റ്റംബർ 27ന് റിലീസ് ചെയ്യും .


ചെന്നൈയിലായിരുന്നു മെയ്യഴകൻ്റെ ചിത്രീകരണം. അമ്പത് ദിവസത്തിലേറെ രാത്രിയിലായിരുന്നു ഷൂട്ടിംഗ്. "കൈദി " ക്ക് ശേഷം വീണ്ടും ഒരുപാട്നൈറ്റ്ഷൂട്ടുള്ളസിനിമയിലഭിനയിച്ചത് മറ്റൊരനുഭവമായിരുന്നുവെന്ന് കാർത്തി പറയുന്നു. തൻ്റെ അഭിനയ ജീവിതത്തിൻ്റെ തുടക്കം തന്നെ രാത്രിയിലായിരുന്നുവെന്ന് അരവിന്ദ് സ്വാമിയും ഓർക്കുന്നു.                മണിരത്നം സാറിൻ്റെ ദളപതിയിൽ എൻ്റെ ഫസ്റ്റ് ഷോട്ടെടുത്തത് രാത്രി രണ്ട് മണിക്കായിരുന്നു".                      രാജ് കിരണാണ് മെയ്യഴകനിലെ മറ്റൊരു മുഖ്യതാരം.


മസാലക്കൂട്ടുകളേതുമില്ലാതെ ഭാഷ ദേശ ഭേദങ്ങളില്ലാതെ സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ 96 എന്ന പ്രണയ കാവ്യത്തിന് ശേഷം സി.വി. പ്രേംകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മെയ്യഴകൻ നാളെ (വെള്ളിയാഴ്ച്ച) ലോകവ്യാപകമായിപ്രദർശനത്തിനെത്തുന്നു ഒന്നിക്കാനാവാതെ പോയ കമിതാക്കൾ കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും അവർക്കിടയിൽ പറയാതെ പോയ പ്രണയമുയർത്തിയ ഹൃദയവ്യഥയുമാണ് 96 ൽ പ്രേംകുമാർ ആവിഷ്ക്കരിച്ചതെങ്കിൽ മെയ്യഴകൻ അപൂർവ്വചാരുതയുള്ളസൗഹൃദത്തിൻ്റെ കഥയാണ് പറയുന്നത്. മെയ്യഴകൻ ഒരു നോവലായി ഒരുക്കാനായിരുന്നു പ്രേംകുമാർ ആദ്യം തീരുമാനിച്ചത്. നോവലിൻ്റെ കയ്യെഴുത്തു പ്രതി തൻ്റെ ആത്മ സ്നേഹിതനായസംവിധായകൻ മഹേഷ് നാരായണനാണ് പ്രേംകുമാർ ആദ്യം വായിക്കാൻ നല്കിയത്. ഇത് നോവലിൽ ഒതുക്കേണ്ട പ്രമേയമല്ല സിനിമയ്ക്കാണ് കൂടുതൽ അനുയോജ്യമാകുകയെന്ന അഭിപ്രായമായിരുന്നു മഹേഷ് നാരായണന് . കയ്യെഴുത്ത് പ്രതി വായിച്ച വിജയ് സേതുപതിയും അതേ അഭിപ്രായംതന്നെപറഞ്ഞതോടെയാണ് മെയ്യഴകൻ സിനിമയാക്കാൻ സി.വി. പ്രേംകുമാർ തീരുമാനിച്ചത്. നായകന്മാരായി കാർത്തിയെയും അരവിന്ദ് സ്വാമിയെയും തീരുമാനിച്ചു. സൂര്യയുടെയും ജ്യോതികയുടെയും 2 ഡി എൻ്റർടെയ്ൻമെൻ്റ് സ് നിർമ്മാണച്ചുമതല ഏറ്റെടുക്കുക കൂടി ചെയ്തതോടെ അനൗൺസ് ചെയ്യപ്പെട്ട നാൾ മുതൽ തമിഴകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മെയ്യഴകൻ മാറി .


കോ പ്രൊഡ്യൂസർ : രാജശേഖർ കർപ്പൂര സുന്ദര പാണ്ഡ്യൻ, ഡയറക്ടർ ഒഫ് ഫോട്ടോഗ്രഫി : മഹേന്ദ്രൻ ജയരാജ്, എഡിറ്റർ കെ. ഗോവിന്ദരാജ്, പ്രൊഡക്ഷൻ ഡിസൈനർ : രാജീവൻ, ആർട്ട് ഡയറക്ടർ:എസ്. അയ്യപ്പൻ. കോ ഡയറക്ടേഴ്സ്- കണ്ണൻ സുന്ദരം, എൻ. അരവിന്ദൻ. ഗാനങ്ങൾ - കാർത്തിക് നേതാ, ഉമാദേവി.


വരുത്തപ്പെടാത്ത വാലി ബർ സംഘം എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ ശ്രീദിവ്യയാണ് നായിക. സ്വാതി, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി,ഇളവവരശു,കരുണാകരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ ചെന്നൈയിൽ കഴിഞ്ഞയാഴ്ച്ച നടന്ന മെയ്യഴകൻ്റെ പ്രീവ്യൂ കണ്ടവരെല്ലാം " ഒരു മലയാള സിനിമ പോലെ മനോഹരമായിരിക്കുന്നു"വെന്നാണത്രെ അഭിപ്രായപ്പെട്ടത്. വിജയ് സേതുപതി നായകനായി അഭിനയിച്ച ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയമായ മഹാരാജ കേരളത്തിലെത്തിച്ച എ.വി മീഡിയയും ശ്രീപ്രിയ കമ്പയിൻസും ചേർന്നാണ് മെയ്യഴകനുംകേരളത്തിലെത്തിക്കുന്നത്. കേരളത്തിൽ മാത്രം നൂറിലേറെ തിയേറ്ററുകളിൽ മെയ്യഴകൻ റിലീസ് ചെയ്യുമെന്ന് വിതരണക്കാർ അറിയിച്ചു.                                                                            


96 എന്ന ചിത്രത്തിൻ്റെ ആത്മാവായ സംഗീതമൊരുക്കിയ മലയാളിയായ ഗോവിന്ദ്വ വസന്തയാ ണ്മെയ്യഴകൻ്റെയുംസംഗീതമൊരുക്കുന്നത്. തരംഗമായ തൈക്കുടം ബ്രിഡ്ജ് എന്ന ബാൻ്റിൻ്റെ നെടുംതൂണായ ഗോവിന്ദ് വസന്തയുടെ സംഗീത ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും മെയ്യഴകൻ.

No comments:

Powered by Blogger.