" സി.ഐ.ഡി രാമചന്ദ്രൻ റിട്ട. എസ്. ഐ " നാളെ (സെപ്റ്റംബർ 20 ) മനോരമ Maxൽ റിലീസ് ചെയ്യും .


 


Director :

Sanoop Sathyan.  


Genre :

Crime Thriller .


Platform :  

Theatre . 


Language : 

Malayalam.


Time :

128 minutes 24 seconds .


Rating : 

3.75/ 5 .


Saleem P. Chacko .

CpK DesK .


കലാഭവൻ ഷാജോണിനെ ടൈറ്റിൽ കഥാപാത്രമാക്കി നവാഗതനായ അനൂപ് സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച"സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്.ഐ "  മനോരമ Maxൽ   നാളെ ( സെപ്റ്റംബർ 20 ) റിലീസ് ചെയ്യും .


പോലീസ് വകുപ്പിനെ പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന രാമചന്ദ്രൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് നർമ്മവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ പറയുന്നത്. 33വർഷം പോലീസ്ഡിപ്പാർട്ട്മെൻ്റിലെ ക്രൈംവിഭാഗത്തിൽ പ്രവൃർത്തിച്ചതിന് ശേഷം വിരമിച്ചതാണ് എസ്.ഐ. രാമചന്ദ്രൻ. ക്രൈം കേസ്സുകൾ തെളിയിക്കുന്നതിൽ ഏറെ സമർത്ഥനായ രാമചന്ദ്രൻ്റെ സഹായം പലപ്പോഴും പോലിസ് വകുപ്പും തേടി വരുന്നു . പോലിസ് വകുപ്പിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് സ്വന്തമായി രാമചന്ദ്രൻ ഇൻവെസ്റ്റിഗേറ്റീവ് ബ്യൂറോ രാമചന്ദ്രൻ ആരംഭിക്കുന്നു . അഡ്വ.ലാൽജി ഇതിന് വേണ്ട സഹായങ്ങൾ രാമചന്ദ്രന് ചെയ്യുന്നു. ഊർമ്മിള ദേവി കൊലകേസിൽ നിരപരാധിയായ ജയരാജനെ പോലിസ് കുടുക്കുന്നു. നിരപരാധിയായ ജയരാജനെ രക്ഷിക്കാൻ രാമചന്ദ്രൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം .




ഊർമ്മിള ദേവി ( അനുമോൾ ) , ജയരാജൻ ( സുധീർ കരമന ) , അഡ്വ. ലാൽജി ( ബൈജു സന്തോഷ് ) , ഡി.വൈ.എസ്. പി ഷാജഹാൻ എൽ ( ശങ്കർ രാമകൃഷ്ണൻ ) , വസുന്ധരേട്ടൻ ( പ്രേംകുമാർ ) , മെമ്പർ ബിന്ദു ( ഗീതി സംഗീത ) , ഓമനക്കുട്ടൻ ( ശ്രീകാന്ത് മുരളി ) , കോൺസ്റ്റബിൾ സഹദേവൻ ( ബാലാജി ശർമ്മ ) , രഘു ( ആനന്ദ് മൻമഥൻ ) , മജിസ്ട്രേറ്റ് ( ബാദുഷാ എൻ. എം ) , സർക്കിൾ ഇൻസ്പെക്ടർ ബിനിൽ തോമസ് ( നിർമ്മാതാവ് ഷിജു മിസ്പ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസീസ് നെടുമങ്ങാട്,തുഷാരാപിള്ള, ഉണ്ണിരാജാ, പൗളി വത്സൻ, വിയാൻ മംഗലശ്ശേരി, കല്യാൺ ഖാനാ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


1877 പിക്ച്ചേഴ്സിൻ്റെ ബാനറിൽ ഷിജു മിസ്പാ മൈലപ്രാ , സംവിധായകൻ സനൂപ് സത്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


തിരക്കഥ സനൂപ് സത്യൻ , അനീഷ് വി. ശിവദാസ് എന്നിവരും ,ഗാനരചന ദീപക് ചന്ദ്രനും , സംഗീതം അനു ബി. ഇവാനും ,ഛായാഗ്രഹണം ജോ ക്രിസ്റ്റോ സേവ്യറും ,എഡിറ്റിംഗ് ലിജോപോളും,കലാസംവിധാനം മനോജ് മാവേലിക്കരയും നിർവ്വഹിക്കുന്നു. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഉണ്ണി സി, പ്രൊജക്ട് ഡിസൈനർ സുധൻരാജ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് സജി കുണ്ടറ,പ്രൊഡക്ഷൻ കൺട്രോളർ സുനിൽ പേട്ട ,ഫിനാൻസ് മാനേജർ ലിജോ കെ. ജോയ് തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .


കലാഭവൻ ഷാജോണിൻ്റെ അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഗ്രാമീണഭംഗി ഒപ്പിയെടുക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞു. പശ്ചാത്തല സംഗീതവും ശ്രദ്ധേയം . എല്ലാ താരങ്ങളും മികവുറ്റ അഭിനയം കാഴ്ചവെച്ചു .ത്രില്ലർമൂവി ആണെങ്കിലുംനന്നായിഅവതരിപ്പിക്കാൻ നവാഗതനായ സംവിധായകന് കഴിഞ്ഞു. മികച്ച ക്രൈം ത്രില്ലർ ഗണത്തിലേക്ക് മറ്റൊരു ചിത്രം കൂടി .

No comments:

Powered by Blogger.