സിനിമ പ്രേക്ഷക കൂട്ടായ്മ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ജയറാമിന് സെപ്റ്റംബർ 17ന് ചെന്നൈയിൽ വിതരണം ചെയ്യും.


സിനിമ പ്രേക്ഷക കൂട്ടായ്മ അഞ്ചാമത്  ക്യാപ്റ്റൻ രാജു  പുരസ്കാരം നടൻ ജയറാമിന്  സെപ്റ്റംബർ 17ന് ചെന്നൈയിൽ വിതരണം ചെയ്യും.


പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ അഞ്ചാമത് പുരസ്കാരം  നടൻ ജയറാമിന് സെപ്റ്റംബർ 17ന് രാവിലെ 9.30ന് ചെന്നെയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി  സലിം പി. ചാക്കോയും , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു. 


സിനിമയുടെ വിവിധ മേഖലകളിൽ നൽകിയമികച്ചസാന്നിദ്ധ്യമാണ്ജയറാമിനെ അവാർഡിനായി പരിഗണിച്ചത്. മൊമൻ്റേയും അനുമോദന പത്രവും നൽകും. 


മുൻ വർഷങ്ങളിൽ നടൻ ജനാർദ്ദനൻ (2020),സംവിധായകൻബാലചന്ദ്രമേനോൻ ( 2021 ), സംവിധായകൻ ജോണി ആന്റണി ( 2022 ) , നടൻ ലാലു അലക്സ് ( 2023 ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. 


സലിം പി. ചാക്കോ

( സെക്രട്ടറി )

സിനിമ പ്രേക്ഷക കൂട്ടായ്മ 

ക്യാപ്റ്റൻ രാജു 

പുരസ്ക്കാര സമിതി .

മൊബൈൽ : 8547716844 

പത്തനംതിട്ട 

8 - 9 - 2024

No comments:

Powered by Blogger.