"കിഷ്കിന്ധാ കാണ്ഡം " സെപ്റ്റംബർ 12ന് തീയറ്ററുകളിലേക്ക്.





"കിഷ്കിന്ധാ കാണ്ഡം " സെപ്റ്റംബർ 12ന് തീയറ്ററുകളിലേക്ക്.



ആസിഫ് അലിയെ നായകനാക്കി കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.



 ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണംരചിച്ചിരിക്കുന്നത് ബാഹുല്‍ രമേഷ് ആണ്. ആസിഫ് അലിയെക്കൂടാതെ അപര്‍ണ്ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്.



തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. എഡിറ്റര്‍ :സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സ് .


സലിം പി.ചാക്കോ 

No comments:

Powered by Blogger.