Unveiling The First Single " Choolamadikkada Thaalamadikkada ....From " കൊണ്ടൽ " Tomorrow at 5pm.
ആര്‍.ഡി.എക്‌സ് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ആൻ്റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന " കൊണ്ടൽ " ഓണത്തിന് തിയേറ്ററുകളിൽ എത്തും .
കടല്‍ പശ്ചാത്തലമായൊരുങ്ങുന്ന ഈ ചിത്രം നവാഗതനായ അജിത്ത് മാമ്പിള്ളിയാണ് സംവിധാനം ചെയ്യുന്നത്.വീക്കെന്‍ഡ്ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഏഴാമത് ചിത്രമാണിത്. ആൻ്റണി വർഗ്ഗീസിന്റെ തന്നെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്.
കടലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് കൊണ്ടലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു തീരപ്രദേശത്തിന്റെ സംസ്‌ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ഈചിത്രത്തിലൂടെഅവതരിപ്പിക്കുകയാണ്. ദിവസ്സങ്ങളോളം കടലില്‍ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം. കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. എഴുപതോളം ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചിത്രീകരണത്തില്‍ ഏറെയും കടലിലെ തകര്‍പ്പന്‍ റിവഞ്ച് ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. കെ ജി എഫ് ചാപ്റ്റര്‍ 1, കാന്താര തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്.
ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി.എസ്സിന്റേതാണു സംഗീതം. ഗാനരചന - വിനായക് ശശികുമാര്‍, ഛായാഗ്രഹണം - ദീപക് ഡി മേനോന്‍, എഡിറ്റിംഗ് - ശ്രീജിത് സാരംഗ്, കലാസംവിധാനം - വിനോദ് രവീന്ദ്രന്‍, മേക്കപ്പ് - അമല്‍ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈന്‍ - നിസ്സാര്‍ റഹ്‌മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഉമേഷ് രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ - മനീഷ് തോപ്പില്‍, റോജി പി കുര്യന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - പക്കു കരീത്തറ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - റിയാസ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, സ്റ്റില്‍ - നിദാദ് കെ എന്‍ ,വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പി ആര്‍ ഓ മാനേജര്‍ - റോജി പി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്സ് - ജസ്റ്റിന്‍ ജോസഫ്, ടോണി കല്ലുങ്കല്‍, ജെഫിന്‍ ജോബ്, ഹന്നോ ഷിബു തോമസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആര്‍ ഒ - ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
രാമേശ്വരം,അഞ്ചുതെങ്ങ്,കഠിനംകുളം, വര്‍ക്കല,കൊല്ലംഎന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
സലിം പി.ചാക്കോ
No comments: