" വടു-THE SCAR"ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .




" വടു-THE SCAR"ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


ചലച്ചിത്ര മേഖലയിലേയും സാമൂഹിക-രാഷ്ട്രീയ-സാഹിത്യ രംഗങ്ങളിലേയും പ്രമുഖവ്യക്തിത്വങ്ങളെ,പങ്കാളികളാക്കി, ചലച്ചിത്ര ലോകത്തിൽ ഒരു നിർണായകനിമിഷംരേഖപെടുത്തികൊണ്ട് "വടു-THE SCAR " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


എൺപതാം വയസ്സിലേക്ക് കടക്കുന്ന മലയാളത്തിലെ പ്രശസ്ത നടൻ ടി ജി രവി,അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് രവിയോടൊപ്പം അച്ഛനും മകനുമായി തന്നെ അഭിനയിക്കുന്ന ചിത്രമാണ് വടു-THE SCAR .


സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണ്ണതകളോടെ,ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ചന്ദ്രൻ നിർവഹിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നീലാംബരി പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ,മുരളി നീലാംബരി, പ്രദീപ് കുമാർ ജി, മോഹനൻ കൂനിയാത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "വടു-THE SCAR ",ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്നു.മുരളി നീലാംബരി എഴുതിയ വരികൾക്ക് പി ഡി സൈഗാൾ തൃപ്പൂണിത്തുറ സംഗീതം പകർരുന്നു.എഡിറ്റർ-രതിൻ രാധാകൃഷ്ണൻ.ആർട്ട് ഡയറക്ടർ - വിനീഷ് കണ്ണൻ  ,വസ്ത്രാലങ്കാരം - പ്രസാദ് ആനക്കര  ,മേക്കപ്പ്-വിനീഷ് ചെറുകാനം,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്  പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ-അജേഷ് സുധാകരൻ, റിക്കോർഡിങ് സ്റ്റുഡിയോ-ഡിജിസ്റ്റാർ മീഡിയ തൃപ്പൂണിത്തുറ, സ്റ്റിൽസ്-രാഹുൽ ലുമിയർ,ഡിസൈൻ-ഷാജി പാലോളി, പ്രൊഡക്ഷൻ കൺട്രോളർ-കമലേഷ് കടലുണ്ടി,ഫിനാൻസ് കൺട്രോളർ-ശ്രീകുമാർ പ്രിജി,പ്രൊഡക്ഷൻ മാനേജർ-മനോജ് കുമാർ ടി,പി ആർ ഒ-


എ എസ് ദിനേശ്.

No comments:

Powered by Blogger.