" Mr & Mrs Bachelor " ആദ്യ ഗാനം പുറത്തിറങ്ങി.


 

" Mr & Mrs Bachelor "  ആദ്യ ഗാനം പുറത്തിറങ്ങി.


https://youtu.be/_kVdbZBvVhk?si=65ccNLIEbLDmmWd_


ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിച്ച്, ദീപു കരുണാകരൻ സംവിധാനം ചെയ്ത്, ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലര്‍ എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. 'പതിത ഹൃദയ ' എന്ന ഗാനമാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് . 


മഹേഷ് ഗോപാലിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത്  അതിരൻ , സന്തോഷം , സോമന്റെ കൃതാവ് എന്നീ സിനിമകളുടെ സംഗീത സംവിധായകനായ പി എസ്‌ ജയഹരി ആണ് .ജെ' മൈമയും, മീന മേലത്തും ചേർന്നാണ് ഗാനംആലപിച്ചിരിക്കുന്നത് . മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ലിറിക്കൽ വീഡിയോ ചെയ്തിരിക്കുന്നത് സനൂപ് പ്രദീപ് (റാബിറ്റ് ബോക്സ് ആഡ്സ്) . 


ഓഗസ്റ്റ് 23 ന്  തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്  അർജുൻ ടി സത്യൻ ആണ്. ഡയാന  ഹമീദ് , റോസിൻ ജോളി , ബൈജു പപ്പൻ , രാഹുൽ മാധവ് , സോഹൻ സീനുലാൽ , മനോഹരി ജോയ് , ജിബിൻ ഗോപിനാഥ് , ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് . 


ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ് - സോബിൻ കേ സോമൻ, കലാ സംവിധാനം - സാബു റാം, സംഗീതം - പി എസ് ജയഹരി, വസ്ത്രാലങ്കാരം - ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ - ശരത് വിനായക്, ചീഫ് അസോസിയേറ്റ് - സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ - ശ്രീരാജ് രാജശേഖരൻ, മേക്കപ്പ് - ബൈജു ശശികല, പി. ആർ. ഒ - വാഴൂർ ജോസ്, ശബരി, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് - റാബിറ്റ് ബോക്സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ - മാ മി ജോ, സ്റ്റിൽസ് - അജി മസ്കറ്റ്

No comments:

Powered by Blogger.