വിചിത്രമായ സംഭവങ്ങൾ തേടിയുള്ള ഡോ. കീർത്തിയുടെ യാത്രയാണ് " HUNT " .


 

Director: 

Shaji Kailas .


Genre :

Crime Thriller


Platform :  

Theatre .


Language : 

Malayalam .


Time :

116 minutes 53 Seconds .


Rating : 

3.75/ 5


Saleem P. Chacko .

CpK DesK .


ഷാജി കൈലാസ് ഭാവനയെ  പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന  ഹൊറർ ത്രില്ലർ ചിത്രം" HUNT "തിയേറ്ററുകളിൽ എത്തി . 


ഫോറൻസിക് ബിരുദാനന്തര ബിരുദധാരിയാണ് ഡോ. കീർത്തി ( ഭാവന) . ഡോ. സാറ ജോണിൻ്റെ (അതിഥി രവി ) അസ്ഥികൂടം വീപ്പയിൽ സിമൻ്റ് ഇട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തുന്നു. വിചിത്രമായ സംഭവങ്ങൾ തേടിയുള്ള ഡോ. കീർത്തിയുടെ യാത്രയാണ് " HUNT " .


ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. കാമ്പ്യസിലെ  ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ഈ  ചിത്രം നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്നു. 


ഭാവന ( ഡോ. കീർത്തി ) , അതിഥി രവി ( ഡോ. സാറ ജോൺ ) , സോനു ജേക്കബ് ( ഡോ .കൺമണി ) , പത്മരാജ് രതീഷ് ( ഡോ. ഷാജി ) , ജി. സുരേഷ്കുമാർ ( പ്രിൻസിപ്പൽ ഡോ. നാരായണമൂർത്തി) , ഡെയിൻ ഡേവീസ് ( ഡോ കുഞ്ചെറിയ ) , രാഹുൽ മാധവ് ( അക്ബർ ) ,  വിജയകുമാർ ( എസ്. പി ശ്രീറാം ) , അനു മോഹൻ ( ഡോ .അരവിന്ദ് ) , ചന്ദുനാഥ് ( ഡോ ഷാനവാസ് ) , നന്ദു ( സി. ഐ കുര്യൻ ) ,ദിവ്യ ( ഡോ. റബേക്ക ) , രൺജി പണിക്കർ ( ഡോ. പത്മനാഭ രാമസ്വാമി ),അജ്മൽ അമീർ ( എ.എസ്.പി സായിറാം ) , കൊല്ലം തുളസി (ആരോഗ്യ മന്ത്രി തോമസ് കോര ) , ബിജു പപ്പൻ ( എസ്.ഐ ശ്യാംലാൽ ), കോട്ടയം രമേശ് ( അഭ്യന്തര മന്ത്രി ശശീന്ദ്രൻ മുല്ലയ്ക്കൽ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


തിരക്കഥ - നിഖിൽ ആന്റണി, ഗാനങ്ങൾ - സന്തോഷ് വർമ്മ, ഹരി നാരായണൻ - സംഗീതം - കൈലാസ് മേനോൻ ,ഛായാഗ്രഹണം -ജാക്സൺ ജോൺസൺ,എഡിറ്റിംഗ് - അജാസ് മുഹമ്മദ്.കലാസംവിധാനം - ബോബൻ. മേക്കപ്പ് - പി.വി.ശങ്കർ.കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ.ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - മനു സുധാകർ ,ഓഫീസ് നിർവഹണം - ദില്ലി ഗോപൻ.പ്രൊഡക്ഷൻഎക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി. പ്രതാപൻ കല്ലിയൂർ.പ്രൊഡക്ഷൻ കൺടോളർ - സഞ്ജു ജെ., പി.ആർ ഒ. വാഴൂർ ജോസ്. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ഫോർ എന്റെർ ടൈംമെന്റ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു. 



No comments:

Powered by Blogger.