" The Goat " Official Trailer Out Now .


 

" The Goat "  Official Trailer Out Now .


https://youtu.be/jxCRlebiebw?si=QGK6lMLSQVlO1Yuo




Vijay's " The Greatest of All Time" is scheduled to release on 5th September 2024 in standard and IMAX formats.


" The Greatest of All Time ( The Goat) is Tamil Language science fiction action film directed by Venkat Prabhu and produced by AGS Entertainment.


The film stars Vijay ( dual roles) , Meenakshi Chaudhary , Prasanth, Prabhudeva , Mohan , Jayaram , Sneha , Laila ,Yogi Babu, VTV Ganesh , Ajmal Ameer , Vaibhav, Premgi Ameran , Aravind Akash , Ajay Raj ,Ganja Karuppa , Parvathi Nair , Komal Sharma , Abyuktha Manikandan and  Anjena Kirti in lead roles.


Additionally late Vijaykanth and Y.G Mahendran are bound to make cameo appearance , with artificial intelligence been used for the former.


Screenplay by Venkat Prabhu, K.Chandru & Ezhilarasu Gunasekaran ,Cinematography by Siddharth Nuni, Edited by Venkat Raajen , Music by Yuvan Shankar Produced by Kalpathi S.Aghoram , Kalpathi S . Ganesh, Kalapathi S Suresh . Budget: 300 crore.


The film locations include Chennai, Thailand, Hyderabad, Srilanka , Pondicherry, Russia and Thiruvananthapuram .


Old secrets reemerge , unsettling a special anti terrorist squad and undermining their trust as hidden truths are revealed.


Saleem P.Chacko



വിജയ്-വെങ്കട് പ്രഭു ചിത്രം 'ഗോട്ട്' ട്രൈലെർ പുറത്ത്; ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്  


പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത, ദളപതി വിജയ്‌ ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം' (ഗോട്ട്)' എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തിൽവിതരണത്തിനെത്തിക്കുന്നത്. ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍ മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. 


മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്. സെപ്റ്റംബർ 5 -ന് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ റെക്കോർഡ് റിലീസായി ശ്രീ ഗോകുലം മൂവീസ് പ്രേക്ഷകരുടെ മുന്നിലെത്തിക്കും. 


ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്.

No comments:

Powered by Blogger.