വ്യത്യസ്ത പ്രമേയവുമായി " Footage " . വിശാഖ് നായരും ഗായത്രി അശോകനും തിളങ്ങി .
Director:
Saiju Sreedharan
Genre :
Drama .
Platform :
Theatre .
Language :
Malayalam .
Time :
126 minutes .
Rating :
3 / 5
Saleem P. Chacko
CpK DesK .
സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത് അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന " Footage " തിയേറ്ററുകളിൽ എത്തി.
വ്യത്യസ്തമായ കഥയാണ് ഈ സിനിമ പറയുന്നത് . ഫുട്ടേജ് വേറിട്ട പ്രമേയമാണ് .മഞ്ജു വാരിയർക്ക് ചിത്രത്തിൽ സ്ക്രീൻ ടൈം കുറവാണ് .മഞ്ജു വാരിയർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് .
2020ലെ ഒരു കൊലക്കേസിലെ തെളിവായി കണ്ടെത്തിയ രണ്ട് ഫുട്ടേജുകളാണ് സിനിമ . ആദ്യ ഫുട്ടേജ് യുവാവിൻ്റെ ക്യാമറയിൽ നിന്നും രണ്ടാമത്തെ ഫുട്ടേജ് യുവതിയുടെയും ക്യാമറയിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് . കോവിഡ് കാലത്ത് പുറത്തിറങ്ങാൻ കഴിയാത്ത നഗരത്തിലെ ഫ്ലാറ്റിൽപ്പെട്ടു പോയ ലിവിംഗ് പാർട്ട് നേഴ്സിൻ്റെ കിടപ്പറ രംഗങ്ങൾ അവർ തന്നെ ചിത്രീകരിച്ച് സൂക്ഷിക്കുന്നു . 5E യിൽ താമസിക്കുന്ന വനിത ഡോക്ടറുടെ പിന്നാലെ ഇവർ ക്യാമറയുമായി കൂടി. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ്ഈചിത്രംനിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രം പ്രേക്ഷകരിലേക് എത്തിച്ചത് മാർട്ടിൻ പ്രകാട്ട് ഫിലംസ് ആണ്.
കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ - അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ - കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് - മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊമൈസ് സ്റ്റുഡിയോസ്, ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് -രമേശ് സി പി, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍,അസോസിയേറ്റ് എഡിറ്റർ ആൾഡ്രിൻ ജൂഡ്, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പോസ്റ്റേഴ്സ് എസ്തറ്റിക് കുഞ്ഞമ്മ,പ്പി ആർ ഒ - എ.എസ് ദിനേശ്, ശബരി, മാർക്കറ്റിംഗ് ഹൈറ്റസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
മഞ്ജുവാര്യർക്ക്ഒരെറ്റസംഭാഷണവുമില്ല . യൂട്യൂബർമാരായ ദമ്പതിമാരായി വിശാഖ് നായരും ഗായത്രി അശോകനും തിളങ്ങി . കുമ്പളങ്ങി നൈറ്റ്സ് , അഞ്ചാം പാതിര ,നടന്ന സംഭവം , അന്വേഷിപ്പിൻ കണ്ടെത്തും , ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകുടിയാണിത് .
രണ്ട് യൂട്യൂബുറൻമാർ വൈറൽ കണ്ടൻ്റിനു വേണ്ടി മറ്റൊരു സ്ത്രിയുടെ സ്വാകാരത്യയിലേക്ക് ഒളിഞ്ഞു നോക്കുന്ന പ്രമേയം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
No comments: