Disney+ Hotstar-ന്റെ അഞ്ചാമത്തെ മലയാളം സീരീസായ '1000 Babies'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.



Disney+ Hotstar-ന്റെ അഞ്ചാമത്തെ മലയാളം സീരീസായ '1000 Babies'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.


 വിസ്മയിപ്പിക്കുന്ന കഥാ പശ്ചാത്തലവും സസ്‌പെൻസും നിറഞ്ഞ ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.


നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ സീരീസ്, നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചിച്ചിരിക്കുന്നത്. August Cinema-യുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്ന് ഈ ക്രൈം ത്രില്ലർ നിർമിച്ചിരിക്കുന്നു.


നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന '1000 Babies'എന്നസീരീസിൽമലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണി നിരക്കുന്നു. സഞ്ജു ശിവരാമൻ, ജോയ് മാത്യു, രാധിക രാധാകൃഷ്ണൻ, അശ്വിൻ കുമാർ, ഇർഷാദ് അലി, ഷാജു ശ്രീധർ, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളിതുടങ്ങിയവരുടെഅമ്പരപ്പിക്കുന്ന പ്രകടനം ആസ്വദിക്കാനുള്ള അവസരവും ഇതിൽ ഉണ്ട്.


ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ ക്യാമറ നിർവഹിച്ചി രിക്കുന്നത് ഫെയ്‌സ് സിദ്ധിഖും, സംഗീത സംവിധാനം ശങ്കർ ശർമ്മയുമാണ്.ഈ ത്രില്ലർ മാജിക് മിസ്സ് ചെയ്യരുത്. സ്ട്രീമിംഗ് ഉടൻ Disney+ Hotstar-ൽ!

No comments:

Powered by Blogger.