കുട്ടികളുടെ സൗഹൃദ കഥയുമായി ശശി കുളപ്പുള്ളി ചിത്രം 'ഒറ്റ '.


 

കുട്ടികളുടെ സൗഹൃദ കഥയുമായി  ശശി കുളപ്പുള്ളി ചിത്രം 'ഒറ്റ '.


രണ്ടു കുട്ടികളുടെ സൗഹൃദത്തിന്റെയും അതിരുവിട്ട  തമാശകളുടെയും കഥ പറയുന്ന ഹ്രസ്വചിത്രമാണ് ശശി കുളപ്പുള്ളി രചനയും  സംവിധാനവും നിർവഹിച്ച  ' ഒറ്റ'. എം പ്രൊഡക്ഷൻസ് ആന്റ് ഡിസൈൻ ലാബിന്റെ ബാനറിൽ മുസ്തഫ കെ. എം, നിഷാ നാരായണൻ എന്നിവരാണ് ചിത്രം നിർമിച്ചത്. പ്രേക്ഷകരിലെത്തിയചിത്രത്തെക്കുറിച്ച് മികച്ച  അഭിപ്രായമാണുള്ളത്.

 

ചില  രക്ഷാകർത്താക്കൾ കുട്ടികളെ  എങ്ങനെയാണ്പരിഗണിക്കുന്നതെന്നും പുതിയ കാലഘട്ടത്തിന്റെ മൊബൈൽ ഫോൺ ഇല്ലായെങ്കിൽ ഇവർ എങ്ങനെ സന്തോഷം കണ്ടെത്തുന്നുവെന്നും  രക്ഷിതാക്കൾ കുട്ടികളുടെമനസ്സുകൂടിഅറിയേണ്ടതുണ്ടെന്നും ചിത്രം പറയുന്നു. ജീവിതത്തിൽ ഒറ്റപ്പെടലിന്റെ  നൊമ്പരം കൂടി ചിത്രം ഓർമപ്പെടുത്തുന്നു  . 


അഭിനവ് എസ്. കുമാറും അനിരുദ്ധുമാണ്  കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിച്ചിരിക്കുന്നത്. പൊന്നു കുളപ്പുള്ളി, ചിത്രത്തിന്റെ സംവിധായകൻ  ശശി കുളപ്പുള്ളി എന്നിവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം :  മുബഷിർ പട്ടാമ്പി. എഡിറ്റിംഗ്: ആനന്ദ് ബോധ്. പശ്ചാത്തല സംഗീതം :  വിനീഷ് മണി. എഫക്ട്സ്,  മിക്സിംഗ് : സൂരജ് ദേവ്.ഡി ഐ : ടിറ്റോ ഫ്രാൻസിസ് .അസോസിയേറ്റ് ഡയറക്ടർ : പൊന്നു  കുളപ്പുളളി. കലാസംവിധാനം : അജിത് പുത്താരൻ. ലൊക്കേഷൻ മാനേജർ : ശ്രീജു കേരളശ്ശേരി.ഡബ്ബിങ്. :  സോപാനം സ്റ്റുഡിയോ. നിർമ്മാണ നിയന്ത്രണം : അനൂപ് എൻ. എസ്. 'ടൈറ്റിൽ ഡിസൈൻ : ബൈജു  ബാലകൃഷ്ണൻ. വാർത്താ പ്രചാ രണം : റഹിം പനവൂർ.പോസ്റ്റർ ഡിസൈൻ : അഭിലാഷ് ബാലകൃഷ്ണൻ.

 

പ്രശസ്തരായ  സിനിമ, ടിവി താരങ്ങളുടെ പേജുകളിലൂടെ  യായിരുന്നു ചിത്രം റിലീസ് ചെയ്തത്. നിരവധി പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി. പ്രൊഫസർ നരേന്ദ്രപ്രസാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽമികച്ചസംവിധായകനുള്ളപുരസ്കാരവും മലബാർ സൗഹൃദവേദി സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ  മികച്ച  മൂന്നു  ചിത്രങ്ങളിൽ  ഒന്നാമതായും  ഈ ചിത്രം  തെരഞ്ഞെടുത്തിരുന്നു.  മാമുക്കോയ മെമ്മോറിയൽ നാഷണൽ ഫെസ്റ്റിവൽ ഉൾപ്പെടെ  നിരവധി ഫെസ്റ്റിവലുകളിലേയ്ക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


റഹിം പനവൂർ 

ഫോൺ : 9946584007

No comments:

Powered by Blogger.