"സ്വർഗം "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


 

"സ്വർഗം "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .



അജു വർഗീസ്,ജോണി ആന്റണി,അനന്യ, മഞ്ജു പിള്ള, സിജോയി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന " സ്വർഗം " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിനീത് തട്ടിൽ,അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളായ സൂര്യാ,മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ശരവണൻ നിർവ്വഹിക്കുന്നു.


സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിതാര,ജിന്റോ ജോൺ,ലിസി ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു.ലിസ്സികെ.ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി,റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.എഡിറ്റിംഗ്-ഡോൺ മാക്സ്.കലാ സംവിധാനം- അപ്പുണ്ണി സാജൻ,മേക്കപ്പ്-പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ- റോസ് റെജീസ്, അസ്സോസ്റ്റിയേറ്റ് ഡയറക്ടർ- റെജിലേഷ്,ആൻ്റോസ് മാണി, ഫിനാൻഷ്യൽ കൺട്രോളർ-ഷിജോ ഡോമിനിക്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി.പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്,സ്റ്റിൽസ്-ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ-അനന്തു.


മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽഅയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ക്ലീൻ എന്റർടെയ്നർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.


ഈരാറ്റുപേട്ട,പാലാഎന്നിവിടങ്ങളിലായിരുന്നു 'സ്വർഗ' ത്തിന്റെ ലോക്കേഷൻ.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.