മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കെ . അബുബക്കറിന് .



മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കെ . അബുബക്കറിന് .


പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ നൽകി വരുന്ന  മൂന്നാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്ക്കാരം മാതൃഭൂമി  ദിനപത്രം പത്തനംതിട്ട ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫർ  കെ . അബുബേക്കറിന് നൽകുമെന്ന്  സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജില്ല കൺവീനർ പി. സക്കീർ ശാന്തിയും  അറിയിച്ചു.




കോഴിക്കോട് ജില്ലയിലെ മണിയൂർ സ്വദേശിയായ കെ അബുബേക്കർ മാതൃഭൂമിയുടെ തൃശൂർ , മലപ്പുറം ആലപ്പുഴ യൂണിറ്റുകളിലെ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട് .


ഷാജി വെട്ടിപ്രം  ( ദി ന്യൂ ഇന്ത്യൻ എക്പ്രസ് ) 2022 , ജയകൃഷണൻ ഓമല്ലൂർ ( ദേശാഭിമാനി ) 2023 എന്നിവരായിരുന്നു മുൻകാല ജേതാക്കൾ. ആഗസ്റ്റ് 21ന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും.

No comments:

Powered by Blogger.