റോഷൻ മാത്യു,ദിലീഷ് പോത്തൻ,ഷാഹി കബീർ ചിത്രം ഇരിട്ടിയിൽ തുടങ്ങി .




റോഷൻ മാത്യു,ദിലീഷ് പോത്തൻ,ഷാഹി കബീർ ചിത്രം ഇരിട്ടിയിൽ തുടങ്ങി .


റോഷൻ മാത്യു,ദിലീഷ് പോത്തൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാഹി കബീർ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ ആരംഭിച്ചു.


ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽസംവിധായകൻ രതീഷ് അമ്പാട്ട്,രഞ്ജിത്ത് ഇവിഎം,ജോജോ ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഡ്രാമ- ത്രില്ലർ ജോണറിലാണ് ഒരുക്കുന്നത്. ഏറെ ശ്രദ്ധേയമായ "ഇലവീഴാ പൂഞ്ചിറ" എന്ന ചിത്രത്തിനു ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാജേഷ് മാധവന്‍, സുധി കോപ്പ, അരുണ്‍ ചെറുകാവില്‍,ലക്ഷ്മി മേനോൻ,ക്രിഷാ കുറുപ്പ്,നന്ദനുണ്ണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. 


മനേഷ് മാധവൻ ഛായാ​ഗ്രഹണം നിർവഹിക്കുന്നു വിനായക് ശശികുമാർ എഴുതിയ വരികൾക്ക് അനിൽ ജോൺസൺ സംഗീതം പകരുന്നു. പ്രൊഡക്ഷൻ ഡിസൈനർ-ദീലീപ് നാഥ്,എ‍ഡിറ്റർ-പ്രവീൺ മം​ഗലത്ത്, സൗണ്ട് മിക്സിം​ഗ്-സിനോയ് ജോസഫ്,ചിഫ് അസോസിയേറ്റ്-ഷെല്ലി സ്രീസ്,പ്രൊഡക്ഷൻ കൺട്രോളർ-ഷെബിർ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്-അഭിലാഷ് മുല്ലശ്ശേരി, പബ്ലിസിറ്റി ഡിസൈൻ- തോട്ട് സ്റ്റേഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ-ആദർശ്,


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.