നർമ്മം , വികാരങ്ങൾ . ഹൃദയ സ്പർശിയായ സന്ദേശങ്ങൾ എന്നിവയുടെ സമ്പൂർണ്ണ മിശ്രിതമാണ് " വാഴ : ഒരു മില്യൺ ആൺകുട്ടികളുടെ ജീവചരിത്രം .




Director: 

Anand  Menon.


Genre :

Comedy Drama .


Platform :  

Theatre .


Language : 

Malayalam .


Time :

125 minutes 1 Seconds .


Rating : 

4 / 5


Saleem P. Chacko 

CpK DesK .



ആനന്ദ് മേനൻ സംവിധാനം ചെയ്ത " വാഴ -  ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് " തിയേറ്ററുകളിൽ എത്തി .


" ജയ ജയ ജയ ജയഹേ', " ഗുരുവായൂർ അമ്പലനടയിൽ "എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻദാസാണ് ഈ ചിത്രത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്.  


അജോ ( സിജു സണ്ണി ) , വിഷ്ണു ( അമിത് മോഹൻ രാജേശ്വരി ) , മൂസ ( ജോമോൻ ജ്യോതിർ ) , അബ്ദുൾ കലാം  ( അനുരാജ് ഒ.ബി ) , വിവേക് ( സാഫ് ) ഒന്നാം ക്ലാസ് മുതൽ സുഹൃത്തുക്കളാണ് . ഇവർ വഴക്കാളികളുമാണ് .ഇത് മൂലം രക്ഷിതാക്കൾക്ക് എപ്പോഴും സ്കൂളിൽ എത്തേണ്ടിയും വരുന്നു. വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി പഠനത്തിൽ പ്രത്യേകിച്ച് ശക്തരല്ലാത്ത ഇവർ  മാതാപിതാക്കളുടെ സ്വപ്നങ്ങൾ തകർത്തു. ഇവരെ കുടുംബങ്ങൾ " വാഴ " എന്ന് മുദ്രകുത്തുന്നു . ഇരുപത് വയസ് ആയിട്ടും അവർക്ക് ജോലി ലഭിക്കാത്തതിനാൽ " വാഴകൾ " എന്ന് പരിഹസിക്കുന്നു. അവരെ മനസിലാക്കാനും രക്ഷിക്കാനും രക്ഷാകർത്താക്കൾ തയ്യാറാകുമോ ? ഇതാണ് സിനിമയുടെ പ്രമേയം .


നർമ്മത്തിന് പ്രാധാന്യം നൽകിയ ഈ ചിത്രത്തിൽ സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ജഗദീഷ്,  നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട് ,അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷിഉണ്ണികൃഷ്ണൻ ,സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്  എന്നിവരാണ് മറ്റ് താരങ്ങൾ. അതിഥിതാരമായി ബേസിൽ ജോസഫും അഭിനയിക്കുന്നു. 


WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ഈ  ചിത്രം നിർമ്മിച്ചിരിക്കുന്നത്.പാർവതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്സ് റേഡിയൻറ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാർ എന്നിവർ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്.


നീരജ് മാധവിന്റെ " ഗൗതമൻ്റെ രഥം " എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന  ചിത്രമാണിത്. ഛായാഗ്രഹണം അരവിന്ദ്പുതുശ്ശേരി,ചിത്രസംയോജനം കണ്ണൻ മോഹൻ, മ്യൂസിക് സൂപ്പർ വിഷൻ അങ്കിത്  മേനോൻ, കലാസംവിധാനം ബാബു പിള്ള, ചീഫ് അസോസിയേറ്റ്  ശ്രീലാൽ, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, സവിൻ, സൗണ്ട് ഡിസൈൻ അരുൺ എസ് മണി, സൗണ്ട് മിക്സിംങ്- വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ  കലൈ കിങ്സൺ തുടങ്ങിയവർ അണിയറശിൽപ്പികളാണ്. 


കൗമാരക്കാരായ ആൺകുട്ടികളുടെ ജീവിതത്തിലേക്കും അവരുടെ വിദ്യാഭ്യാസ ജീവിതത്തിലും വികൃതിയായ പെരുമാറ്റത്തിലേക്കും വെളിച്ചം വീശുന്ന ചിത്രമാണിത് . കൗമാരപ്രായക്കാരായ സാധാരണ ആൺകുട്ടികളുടെ ജീവിതവും അവരുടെ പഠനത്തിൻ മേലുള്ള കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള സമ്മർദ്ദത്തിന് അവർ എങ്ങനെ വഴങ്ങുന്നുവെന്നതാണ് പ്രമേയം ' നർമ്മം , വികാരങ്ങൾ . ഹൃദയ സ്പർശിയായ സന്ദേശങ്ങൾ എന്നിവയുടെ സമ്പൂർണ്ണ മിശ്രതിമാണ് ഈ സിനിമ .അവസാന അര മണിക്കൂർ ഇമോഷണൽ ട്രാക്കാണ് . അതാണ് സിനിമയുടെ ഹൈലൈറ്റ് .

No comments:

Powered by Blogger.