സിനിമ പ്രേക്ഷക കൂട്ടായ്മ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ജയറാമിന് .


 

സിനിമ പ്രേക്ഷക കൂട്ടായ്മ അഞ്ചാമത്  ക്യാപ്റ്റൻ രാജു  പുരസ്കാരം നടൻ ജയറാമിന്  . 


പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ അഞ്ചാമത്  പുരസ്കാരം  നടൻ ജയറാമിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി  സലിം പി. ചാക്കോയും , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും പത്രസമ്മേളനത്തിൽ അറിയിച്ചു. 




സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ മികച്ച സാന്നിദ്ധ്യമാണ് ജയറാമിനെഅവാർഡിനായിപരിഗണിച്ചത്.മൊമൻ്റേയും അനുമോദന പത്രവും നൽകും. 


സ്വഭാവവേഷങ്ങൾ , ഹാസ്യ - വില്ലൻ  കഥാപാത്രങ്ങൾ,നായകൻഎന്നിവയുൾപ്പെടെ മലയാളം , തമിഴ്, തെലുങ്ക്  ഭാഷകളിലായി  252ൽഅധികം സിനിമകളിൽ ജയറാം  അഭിനയിച്ച് കഴിഞ്ഞു . 


മിമിക്രി കലാകാരനും ചെണ്ട താളവാദ്യ വിദ്വാനും ഗായകനുമാണ് അദ്ദേഹം. പത്മശ്രീ , രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ,തമിഴ്നാട്സർക്കാരിൻ്റെ ചലച്ചിത്ര അവാർഡുകളും നാല് ഫിലിം ഫെയർ അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട് . മികച്ച കർഷകനുള്ള സംസ്ഥാന അവാർഡും നേടി. 1988ൽ പുറത്തിറങ്ങിയ പി. പത്മരാജൻ്റെ " അപരൻ  " എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം .


മുൻ വർഷങ്ങളിൽ നടൻ ജനാർദ്ദനൻ (2020 ) , സംവിധായകൻ ബാലചന്ദ്രമേനോൻ ( 2021 ), സംവിധായകൻ ജോണി ആന്റണി ( 2022 ) , നടൻ ലാലു അലക്സ് ( 2023 ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. 


സെപ്റ്റംബർ പതിനേഴിന്  വൈകിട്ട് നാലിന് എറണാകുളത്ത്  ചേരുന്ന  ചടങ്ങിൽ പുരസ്കാരംവിതരണം ചെയ്യുമെന്ന് അവർ അറിയിച്ചു.


സലിം പി. ചാക്കോ

( സെക്രട്ടറി )

സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി .

മൊബൈൽ : 8547716844 


പത്തനംതിട്ട 

31 - 8 - 2024

No comments:

Powered by Blogger.