ചിരഞ്ജീവി- വസിഷ്ഠ ചിത്രം വിശ്വംഭര ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.




ചിരഞ്ജീവി- വസിഷ്ഠ ചിത്രം വിശ്വംഭര ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.


തെലുങ്ക് മെഗാതാരം ചിരഞ്ജീവി നായകനായ ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രമായ വിശ്വംഭരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സൂപ്പർ ഹിറ്റ് സംവിധായകൻ വസിഷ്ഠ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത് ചിരഞ്ജീവിയുടെജന്മദിനത്തോടനുബന്ധിച്ചാണ്. സോഷ്യോ- ഫാന്റസി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ മാസ്സ് ചിത്രം നിർമ്മിക്കുന്നത് യു വി ക്രിയേഷൻസാണ്.


ബിംബിസാര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച വസിഷ്ഠ ഒരുക്കുന്ന വിശ്വംഭര, മികച്ച വിഎഫ്എക്സ്, വമ്പൻ ആക്ഷൻ രംഗങ്ങൾ, ഹൃദയസ്പർശിയായ ഡ്രാമ എന്നിവകൊണ്ട്സമ്പന്നമായിരിക്കുമെന്നാണ്റിപ്പോർട്ടുകൾ.ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. 2025 ജനുവരി 10 ന് ഈ ചിത്രം ആഗോള റിലീസായെത്തും. 


വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ഫാന്റസി ആക്ഷൻ അഡ്വെഞ്ചർ ചിത്രത്തിന്റെ ഛായാഗ്രഹണം- ഛോട്ടാ കെ നായിഡു, സംഗീതം-എം. എം. കീരവാണി, എഡിറ്റിംഗ്- കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- എ. എസ്. പ്രകാശ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

No comments:

Powered by Blogger.