ഇൻവസ്റ്റി​ഗേറ്റീവ് സസ്പെൻസ് ത്രില്ലറാണ് : വിരുന്ന് .



Director: 

Kannan Thamarakulam.


Genre :

Mystery Suspense Thriller.


Platform :  

Theatre .


Language : 

Malayalam & Tamil.


Time :

125 minutes 2 Seconds .


Rating : 

4  / 5


Saleeem P. Chacko 

CpK DesK .


 

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം " വിരുന്ന് " മലയാളം , തമിഴ് ഭാഷകളിലായി തീയേറ്ററുകളിൽ എത്തി. ഇൻവസ്റ്റി​ഗേറ്റീവ് സസ്പെൻസ്ത്രില്ലർസ്വഭാവത്തിലുള്ള ചിത്രമാണിത്.  


പ്രമുഖ വ്യവസായി ജോൺ കളത്തിൽ കൊല്ലപ്പെടുന്നു. ആറ് മാസങ്ങൾക്ക് ശേഷം ജോൺ കളത്തിലിൻ്റെ ഭാര്യ എലിസബേത്ത്ജോണുംകൊല്ലപ്പെടുന്നു . അവരുടെ മകൾ മേരി ജോൺ കളത്തിലിനെയും കൊലപ്പെടുത്താൻ ശ്രമങ്ങൾ നടത്തുന്നു. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


അർജുൻ സർജ  ( ദേവ നാരായണൻ ) ,നിക്കി ഗൽറാണി  ( മേരി ജോൺ കളത്തിൽ ) , ഗിരീഷ് നെയ്യാർ(ഓട്ടോ ഡ്രൈവർ ഹേമന്ത് ) ,ബൈജു സന്തോഷ് ( സഖാവ് ബാലേട്ടൻ ) , ഡേവിഡ് എബ്രഹാം കളത്തിൽ ( ഹരീഷ് പേരടി ) , മുകേഷ് ( ജോൺ കളത്തിൽ ) , സോന നായർ ( എലിസബത്ത് ജോൺ കളത്തിൽ ) , അജു വർഗ്ഗീസ് ( പ്രവീൺ ) , ധർമ്മജൻ ബോൾഗാട്ടി ( മുരളി ) , അജയ് വാസുദേവ് ( പൊന്നൻ ) , അനിൽ വടശ്ശേരിക്കര ( വിക്കി )  എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മൻരാജ്,സുധീർ,കൊച്ചുപ്രേമൻ,പൂജപ്പുരരാധാകൃഷ്ണൻ, വി.കെ ബൈജു, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ,അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ,അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയ മലയാളത്തിലെയുംതമിഴിലെയും താരങ്ങൾ ഈ ചിത്രത്തിൽ  അണിനിരക്കുന്നു.


കഥ തിരക്കഥ സംഭാഷണം ദിനേശ് പളളത്തും , ഛായാഗ്രഹണം രവിചന്ദ്രൻ , പ്രദീപ് നായർ എന്നിവരും ഒരുക്കുന്നു.  നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു.   


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിമ ഗിരീഷ്, അനിൽ കുമാർ കെ, ലൈൻ പ്രൊഡ്യൂസർ: രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ളൈ ജി, എഡിറ്റർ: വി.ടി ശ്രീജിത്ത്‌, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാതല സംഗീതം: റോണി റാഫേൽ, ആർട്ട്‌: സഹസ് ബാല, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊജക്ട് ഡിസൈനർ: എൻ.എം ബാദുഷ, ലിറിക്‌സ്: റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനക്കുന്ന് ,പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുരേഷ് ഇളമ്പൽ, വിനയൻ,അസോസിയേറ്റ് ഡയറക്ടർ: രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ, വി.എഫ്.എക്സ്: ഡിടിഎം, സൂപ്പർവിഷൻ: , ആക്ഷൻ: ശക്തി ശരവണൻ, കലി അർജുൻ , സ്റ്റിൽസ്: ശ്രീജിത്ത്‌ ചെട്ടിപ്പടി, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ , പി.ആർ.ഓ : പി. ശിവപ്രസാദ്, സുനിത സുനിൽ , വാഴൂർ ജോസ്എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് റീച്ച് മ്യൂസിക് ആണ്.ലണ്ടൻആസ്ഥാനമായിപ്രവർത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തിൽ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്. 


സൂരയിടൽ എന്ന തമിഴ് സിനിമയിലൂടെ സംവിധാന രംഗത്ത് തുടക്കം . തിങ്കൾ മുതൽ വെള്ളിവരെ , ആടുപുലിയാട്ടം, അച്ചായൻമാർ , ചാണക്യതന്ത്രം , പട്ടാഭിരാമൻ , വിധി : The Verdict , ഉടുമ്പ് , വരാൽ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു . വിരുന്ന്  തമിഴിലും കണ്ണൻ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 


അർജുൻ സർജ, ബൈജു സന്തോഷ് എന്നിവരുടെ അഭിനയം മികവുറ്റതായി . ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് .നമുക്ക് ചുറ്റും നടക്കുന്ന  അനചാരങ്ങൾ പ്രമേയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ക്ലൈമാക്സ് വേറിട്ട രീതിയിൽ അവതരിപ്പിച്ചു. 




No comments:

Powered by Blogger.