മലയാള സിനിമ വ്യവസായം തകർക്കാനുള്ള ശ്രമമോ ?
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിലെ സിനിമ രംഗത്ത് മലയാളം സിനിമകൾ ഉന്നതിയിലാണ് . ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിൽ സിനിമ രംഗം തകർച്ച നേരിടുന്ന കാലയളവിലാണ് മലയാള സിനിമ രംഗം അപമതിപ്പിനെ നേരിടുന്നത് .
ഇന്നലെ പുറത്ത് വിട്ട ജസ്റ്റിസ് കെ. ഹേമ റിപ്പോർട്ടിൽ മേൽ പത്ര, ദൃശ്യ, ഓൺലൈൻ മീഡായാകളിൽ വൻ ചർച്ചയാണ് നടക്കുന്നത് . സിനിമ രംഗത്ത് പത്ത് ശതമാനം കുഴപ്പക്കാർ ഉണ്ട് . അവർക്കെതിരെ ശക്തമായ നടപടി വേണം .ബാക്കി 90% ആളുകളെയും മോശക്കാരാക്കുന്ന സമീപനമാണ് ചില മീഡിയാകൾ ഇപ്പോൾ നടത്തുന്നത് . സിനിമ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷ വേണം, അതിൽ ആർക്കും തർക്കമില്ല .തെറ്റ് ചെയ്യുന്നവരെയാണ് ശിക്ഷിക്കേണ്ടത് .
ഓണക്കാലത്ത് എട്ടോളം വൻ സിനിമകളാണ് റിലീസ് ചെയ്യാൻ പോകുന്നത് . സിനിമ രംഗം മൊത്തത്തിൽ കുഴപ്പം ആണെന്ന് വരുത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് .
കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായങ്ങളിൽ ഒന്നാണ് സിനിമ വ്യവസായം . അത് തകരാൻ പാടില്ല . എന്നാൽ അതിന് വ്യത്യാസമായ സമീപനമാണ് ഇപ്പോൾ നടക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ ശക്തമായ ഇടപെടൽ അനിവാര്യമാണ് .
No comments: