വളരെ കാലം നമ്മുടെ ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഒരു സിനിമയായിരിക്കും മാരി സെൽവരാജിൻ്റെ " വാഴൈ " .




Director: 

Mari Selvaraj .


Genre :

Drama 


Platform :  

Theatre .


Language : 

Tamil 


Time :

143 minutes 33 Seconds .


Rating : 

4 / 5


Saleeem P. Chacko 

CpK DesK .


മാരി സെൽവരാജ് സംവിധാനം ചെയ്ത " വാഴൈ " കേരളത്തിൽ ഇന്ന്  റിലീസ് ചെയ്തു.ആഗസ്റ്റ് 23ന് തമിഴ് നാട്ടിൽ റിലീസ് ചെയ്ത ഈ ചിത്രം ഒരാഴ്ച കൊണ്ട് 18 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത് .


പൊൻവേൽ എം ( ശിവനേദ്രൻ ) , രാഹുൽ ആർ ( ശേഖർ ) , കലൈയരശൻ ( കനി ) , നിഖില വിമൽ ( പൂങ്കൊടി - ടീച്ചർ ) , കർണൻ ജാനകി ( ശിവനേന്ദ്രൻ്റെ അമ്മ ) , ദിവ്യ ദൂരൈസ്വാമി ( ശിവനേന്ദ്രൻ്റെ മൂത്ത സഹോദരി വെമ്പു ) , പാത്മാൻ ( ബ്രോക്കർ  മുത്ത് രാജ് ) , ജെ ( വ്യാപാരി ) , നിവേദിത രാജപ്പൻ ( ടീച്ചർ എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .


ഡിസ്നി+ ഹോട്ട് സ്റ്റാർ , നവവി സ്റുഡിയോസ് , ഫാർമേഴ്സ് മാസ്റ്റർ പ്ലാൻ പ്രൊഡക്ഷൻസ് എന്നി കമ്പനികളാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .തേനി ഈശ്വർ ഛായാഗ്രഹണവും , സൂര്യ പ്രധമൻ എഡിറ്റിംഗും , സന്തോഷ് നാരായണൻ സംഗീതവും ഗാനരചന യുഗഭാരതി , മാരി സെൽവരാജ് , വിവേക് എന്നിവരും നിർവ്വഹിച്ചിരിക്കുന്നു .


തമിഴ്നാട്ടിലെ തെക്കൻ ഗ്രാമമായ കരുങ്കുളം ഗ്രാമത്തിലാണ് കഥ നടക്കുന്നത് . ശിവനേന്ദൻ എന്ന കുട്ടി സ്കൂളിൽ പോകുന്നതിനും കുടുംബം പുലർത്തുന്നതിനായിവാഴത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നു . ദാരിദ്രവും സൗഹൃദവും കൗമാരത്തിൻ്റെ പോരാട്ടങ്ങളുംഅഭിമുഖികരിക്കുമ്പോൾ , ഗ്രാമീണ ജീവിതത്തിൻ്റെയും സാമൂഹിക അസമത്വങ്ങളുടെയും കഠിനമായ യഥാർത്ഥ്യങ്ങളാൽ ശിവനേന്ദ്രൻ്റെ ദൃഡനിശ്ചത്തെ വെല്ലു വിളിക്കുന്നു.


" വാഴൈ " വെറൊരു സിനിമയല്ല - ആദ്യ ഫ്രെയിം മുതൽ അവസാനം വരെ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു അനുഭവം .സംഗീതം അസാധാരണമായ ഒന്നല്ല . ഓരോ രംഗവും മെച്ചപ്പെടുത്തുകയും കഥയെ തികച്ചുംപുരകമാക്കുന്നവികാരങ്ങളുടെ ഒരു ശ്രേണി ഉയർത്തുന്നു . അഭിനേതാക്കൾ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു . അവരുടെ കഥാപാത്രങ്ങൾക്ക് ആഴവും ആധികാരിതയും നൽകുന്നു . ഛായാ ഗ്രഹണംദൃശ്യപരമായിഅതിശയിപ്പിക്കുന്നു . വളരെ കാലം നമ്മുടെ ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഒരു സിനിമയായിരിക്കും " വാഴൈ " . മാരി സെൽവരാജിൻ്റെ മാജിക്കാണ് ഈ സിനിമ. 







No comments:

Powered by Blogger.