" ഭരതൻ നായരുടെ ഭരതനാട്യം "
Director:
Krishnadas Murali .
Genre :
Family Drama
Platform :
Theatre .
Language :
Malayalam .
Time :
121 minutes 8 Seconds .
Rating :
3.5 / 5
Saleeem P. Chacko
CpK DesK .
പ്രശസ്ത നടൻ സൈജുകുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് "ഭരതനാട്യം" .
സായ്കുമാർ അവതരിപ്പിക്കുന്ന ഭരതൻ നായർ എന്ന കേന്ദ്ര കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം . ഭരതൻ നായർ മകൻശശിയോടൊപ്പം(സൈജുക്കുറുപ്പ് ) ഒരു ഗ്രാമത്തിൽ താമസിക്കുന്നു. കർക്കശക്കാരനായ ഭരതൻ നായർക്ക് സ്ട്രാക്ക് പിടിപ്പെടുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്യുന്നു .ആശു പുത്രിയിൽ വെച്ച് മകൻ ശശിയോട് രഹസ്യം വെളിപ്പെടുത്തുന്നു .
സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ, സോഹൻ സീനുലാൽ ,ദിവ്യ എം. നായർ,പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ്എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്ന് ഒരുക്കുന്ന ചിത്രമാണ് "ഭരതനാട്യം " .
ഛായാഗ്രഹണം ബബ്ലു അജുവും , ഗാനരചന മനു മഞ്ചിത്തും സംഗീതം സാമുവൽ എ.ബിയും ഒരുക്കുന്നു . എഡിറ്റിംഗ്-ഷഫീഖ് ബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശ്രീജിത്ത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, കലാസംവിധാനം ബാബുപിള്ള , മേക്കപ്പ് മനോജ്കിരൺ രാജ്,കോസ്റ്റ്യൂംസ് ഡിസൈൻ സുജിത് മട്ടന്നൂർ, സ്റ്റിൽസ്ജസ്റ്റിൻ ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, അസോസിയേറ്റ് ഡയറക്ടർ അർജ്ജുൻ ലാൽ, അസിസ്റ്റന്റ് ഡയറക്ടർ അൽസിൻ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആർ പ്രദീപ്,സൗണ്ട് ഡിസൈനർ ധനുഷ് നായനാർ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
സൈജുകുറുപ്പ് , സായ്കുമാർ കലാരഞ്ജിനി , ശ്രീജാ രവി എന്നിവർ മികച്ച അഭിനയം കാഴ്ച വെച്ചു. ഭരതനാട്യത്തിൻ്റെ സംഗീതം മികവ് പുലർത്തി . മികച്ച കുടുംബ എൻ്റെർടെയ്നറാണ് " ഭരതനാട്യം " .
No comments: