" കർണിക " മിസ്റ്ററി ത്രില്ലറാണ് .




Director: 

Arun Venpala 


Genre :

Mystery Thriller 


Platform :  

Theatre .


Language : 

Malayalam 


Time :

137 minutes 39 Seconds .


Rating : 

3.5 / 5


Saleem P. Chacko 

Desk .



ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമാണ്  “കർണിക " .


പേരാവൂർ ഗ്രാമത്തിലെ ഏഴുത്തുകാരി അമ്മു സ്വാമിനാഥൻ ദുരുഹ സാഹചര്യത്തിൽ ആക്രമിക്കപ്പെടുന്നു . പോലിസ് അന്വേഷണം  പൂവരശി ചെറിയ മനയുടെ തറവാട്ട് വീട്ടിൽ എത്തുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


പ്രിയങ്ക നായർ ,വിയാൻ മംഗലശ്ശേരി , ടി.ജി രവി , ക്രിസ് വേണുഗോപാൽ, ഐശ്വര്യ ദീപ്തി , ആധവ് രാമചന്ദ്രൻ എന്നിവരോടൊപ്പം രാകേഷ് നടുവിൽ, വിദേശിത കതിരൂർ, മല്ലു അനീഷ് , നിക്ലീഷ് ,ഹൃദ്യ ,ശ്രീകാന്ത് ശ്രീകുമാർ , ഗോകുൽ കെ. ആർ , നിഷാദ് റഹ്മാൻ എന്നീ പുതുമുഖങ്ങളും അഭിനയിക്കുന്നു. 


കവിത , സംവിധാനം ,ചലച്ചിത്ര നിർമ്മാണം , തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. 


രചന- സംവിധാനം : അരുൺ വെൺപാല .നിർമ്മാണം : അഭിനി സോഹൻ.പ്രോജക്ട് ഡിസൈൻ & ഗാനരചന - സോഹൻ റോയ്. ഗാനരചന : ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുൺ വെൺപാല.ഡി ഒ പി : അശ്വന്ത് മോഹൻ.ബിജിഎം : പ്രദീപ് ടോം .പ്രോജക്ട് മാനേജർ : ജോൺസൺ ഇരിങ്ങോൾ.ക്രിയേറ്റീവ് ഹെഡ് : ബിജു മജീദ് .ലൈൻ പ്രൊഡ്യൂസർ വിയാൻ മംഗലശ്ശേരി  ഫിനാൻസ് കൺട്രോളർ : സജീഷ് മേനോൻ .ആർട്ട്‌ രാകേഷ് നടുവിൽ. മേക്കപ്പ് അർഷാദ് വർക്കല. കോസ്റ്റുംസ് ഫെമിയ ജബ്ബാർ, മറിയ കുമ്പളങ്ങി. ആക്ഷൻ അഷ്റഫ് ഗുരുക്കൾ.പി ആർ ഓ : എം കെ ഷെജിൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


ഒരു മിസ്റ്ററി ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം.പശ്ചാത്തല സംഗീതം , എഡിറ്റിംഗ് എന്നിവ ശ്രദ്ധിക്കപ്പെട്ടു . പ്രിയങ്ക നായർ , ടി.ജി. രവി , ഐശ്വര്യ ദീപ്തി എന്നിവർ തങ്ങളുടെ വേഷങ്ങൾ ഭംഗീയായി അവതരിപ്പിച്ചു. ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തനകൾ പ്രഖ്യാപിച്ചു .

No comments:

Powered by Blogger.