" മാർക്കോ " ചിത്രീകരണം പൂർത്തിയായി


 " മാർക്കോ "  ചിത്രീകരണം പൂർത്തിയായി


ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു


മൂന്നാർ, കൊച്ചി . എഴുപുന്ന കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണംപൂർത്തിയായിരിക്കുന്നത്.


സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്‌ഷൻ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധേയമാണ് ഈ ചിത്രം.ഒരിടവേളക്കുശേഷം ഉണ്ണിമുകുന്ദൻ ആക്‌ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണിത്. ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിങ്, യുക്തി തരേജ , ദിനേശ് പ്രഭാകർ മാത്യുവർഗീസ്, അജിത് കോശി,അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു


സംഗീതം - രവി ബസൂർ, ഛായാഗ്രഹണം - ചന്ദുസെൽവരാജ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, കലാസംവിധാനം - സുനിൽ ദാസ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറയ്കർ - സ്യമന്തക് പ്രദീപ്പ പ്രെഡ്ക്ഷൻ എക്സിക്യൂട്ടിവ് - ബിനു മണമ്പൂർ പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.


വാഴൂർ ജോസ്.

No comments:

Powered by Blogger.