പുതിയ കാലത്തെ ബന്ധങ്ങളിലെ പ്രായവ്യത്യാസങ്ങളുടെ നിരർത്ഥകത കാട്ടി സാമൂഹിക മാനദണ്ഡങ്ങളെ തകർക്കാനുള്ള ശ്രമമാണ് " പാലും പഴവും " . .



Director: 

V.K Prakash


Genre :

Comedy Drama .


Platform :  

Theatre .


Language : 

Malayalam .


Time :

147 minutes 2 Seconds .


Rating : 


3.25 / 5


Saleem P. Chacko .

CpK DesK 


കോമഡി -  ലൗ - ഫാമിലി ജോണറിൽ അവതരിപ്പിക്കുന്ന " പാലും പഴവും " പ്രായവ്യത്യാസത്തിൽ വിവാഹിതരായ ഒരു യുവാവിൻ്റേയും, ഒരു യുവതിയുടേയും കഥയാണ് പറയുന്നത്. 


മീരാ ജാസ്മിൻ , അശ്വിൻ ജോസ് , ശാന്തികൃഷ്ണ,  അശോകൻ, മണിയൻപിള്ള രാജു,മിഥുൻ രമേശ്, നിഷാ സാരംഗ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, ,രചന രായണൻകുട്ടി, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ ,ഷിനു ശ്യാമളൻ തുഷാരാ ,ഷമീർഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ രഞ്ജിത്ത് മണമ്പ്രക്കാട്ട്,അതുൽ രാംകുമാർ, പ്രണവ് യേശുദാസ് . ആർ.ജെ. സുരേഷ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിൻ്റെതിരക്കഥരചിച്ചിരിക്കുന്നത് .ഛായാഗ്രഹണം രാഹുൽ ദീപ്.എഡിറ്റർ പ്രവീൺ പ്രഭാകർ . സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ - ഉദയ്. ഗാനങ്ങൾ - സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി. തങ്കച്ചൻ. പശ്ചാത്തല സംഗീതം ഗോപി സുന്ദർകലാസംവിധാനം - സാബു മോഹൻ.മേക്കപ്പ് ജിത്ത് പയ്യന്നൂർ. കോസ്റ്റ്യൂം ഡിസൈൻ -ആദിത്യ നാണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ.പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ തുടങ്ങിയവരാണ് അണിയറശിൽപ്പികൾ .ടു ക്രിയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ ബാനറിൽ വിനോദ് ഉണ്ണിത്താൻ, സമീർ സേട്ട്, എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


മുപ്പത്തിമൂന്ന് ക്കാരിയായ എസ്. സുമിയും ( മീരാ ജാസ്മിൻ ) , ഇരുപ്പത്തിമുന്ന് ക്കാരനായ സുനിൽ പി.താമരാക്ഷനും ( അശ്വിൻ ജോസ് ) ഫേയ്സ്ബുക്കിലെ കണ്ട്മുട്ടി പ്രണയത്തിലാവുകയും വിവാഹത്തിൽ എത്തുകയും ചെയ്യുന്നു. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


പുതിയ കാലത്തെ ബന്ധങ്ങളിലെ പ്രായവ്യത്യാസങ്ങളുടെ നിരർത്ഥകത കാട്ടി സാമൂഹിക മാനദണ്ഡങ്ങളെ തകർക്കാനാണ് സിനിമയുടെ പ്രമേയം ചുണ്ടിക്കാട്ടുന്നത് .



No comments:

Powered by Blogger.