സി.ഹരികുമാര്‍ പ്രതിഭ കൊണ്ട് തിളങ്ങിയ പത്രപ്രവര്‍ത്തകന്‍: കെ.ജി മുകുന്ദൻ .


 

സി.ഹരികുമാര്‍ പ്രതിഭ കൊണ്ട് തിളങ്ങിയ പത്രപ്രവര്‍ത്തകന്‍: കെ.ജി മുകുന്ദൻ .


പത്തനംതിട്ട: പ്രതിഭ കൊണ്ട് മാധ്യമലോകത്ത് തിളങ്ങിയ പത്രപ്രവര്‍ത്തകനായിരുന്നു അന്തരിച്ച സി.ഹരികുമാര്‍ എന്ന് മാതൃഭൂമി റിട്ട . സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്  കെ.ജി. മുകുന്ദന്‍ പറഞ്ഞു.  


മാതൃഭൂമി മുന്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായിരുന്നസി.ഹരികുമാറിന്റെ 12-ാം ചരമവാര്‍ഷികത്തില്‍ പത്തനംതിട്ട പ്രസ്‌ക്ലബ് നടത്തിയ അനുസ്മരണ യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 


മാതൃഭൂമിക്കപ്പുറത്തേക്കുള്ള വായനക്കാരേയും ഹരികുമാറിന്റെ എഴുത്ത് ആകര്‍ഷിച്ചു. എഴുത്തില്‍ കൃത്രിമത്വമില്ലാതെ സ്വന്തം ശൈലി രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സൂക്ഷ്മനിരീക്ഷണം, പദസമ്പത്ത്, ഭാഷാ ശുദ്ധി, നര്‍മബോധം, കുറിക്കുകൊള്ളുന്ന ആഖ്യാന ശൈലി തുടങ്ങിയവ  പത്രപ്രവര്‍ത്തകര്‍ക്ക് എക്കാലവും അനുകരിക്കാവുന്നവയാണ്. കലോത്സവ റിപ്പോര്‍ട്ടിങ്ങില്‍ വേദിയുടെപിന്നാമ്പുറത്തെസംഭവങ്ങള്‍ എഴുതുന്നത് ഹരികുമാറിന്റെ പ്രത്യേകതയായിരുന്നു.സ്‌നേഹത്തിന്റെ വറ്റാത്തപുഴയായിരുന്നഅദ്ദേഹത്തിന്റെ വക്രദൃഷ്ടി, ശൂന്യവേള എന്നീ മാതൃഭൂമി പംക്തികള്‍ എക്കാലവും ഓര്‍മിക്കപ്പെടുന്നവയാണ് അദ്ദേഹം പറഞ്ഞു. 


പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍ അധ്യക്ഷനായി. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീമിന്റെ സന്ദേശം ചടങ്ങില്‍കേള്‍പ്പിച്ചു.കെ.യു.ഡബ്ല്യു.ജെ . സംസ്ഥാന കമ്മിറ്റിയംഗം സാം ചെമ്പകത്തില്‍, പ്രസ്‌ക്ലബ് സെക്രട്ടറി എ.ബിജു, മാതൃഭൂമി പത്തനംതിട്ട ബ്യൂറോ ചീഫ് ജി. രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Powered by Blogger.